എൻജിനിയറിംഗ് വിസ്മയം!
വാഷിംഗ്ടൺ: ബഹിരാകാശദൗത്യത്തിലെ നിർണായക വഴിത്തിരിവുമായി ഇലോൺ മസ്കിന്റെ സ്പേസ് എക്സ് പരീക്ഷണം. ബഹിരാകാശത്ത് ആളുകളെ കൊണ്ടുപോകുന്ന സ്റ്റാർഷിപ് റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപിച്ചതിനു തൊട്ടുപിന്നാലെ യന്ത്രക്കൈകൾ ഉപയോഗിച്ചു ലോഞ്ച്പാഡിൽ തിരികെയെത്തിക്കുകയായിരുന്നു. “ഫിക്ഷൻ ഭാഗം ഇല്ലാത്ത സയൻസ് ഫിക്ഷൻ’ എന്നാണ് ആവേശഭരിതനായ ഇലോൺ മസ്ക് പരീക്ഷണത്തെ വിശേഷിപ്പിച്ചത്. നാനൂറ് അടി (121 മീറ്റർ) ഉയരമുള്ള, ശൂന്യമായ സ്റ്റാർഷിപ്പ് ടെക്സസിനു തെക്കുഭാഗത്ത് മെക്സിക്കൻ അതിർത്തിയിൽ നിന്നാണ് വിക്ഷേപിച്ചത്. ഏഴുമിനിറ്റിനുശേഷം റോക്കറ്റിന്റെ ബൂസ്റ്റർ വിക്ഷേപണത്തറയിലേക്കു തിരികെയെത്തിക്കുകയും ചെയ്തു. സ്റ്റാർഷിപ് റോക്കറ്റിന്റെ അഞ്ചാമത്തെ പരീക്ഷണത്തിലാണു സ്പേസ്എക്സ് നേട്ടം കൈവരിച്ചത്.
100 മുതൽ 150 ടണ്‍ വരെ ഭാരമുള്ള വസ്തുക്കൾ ബഹിരാകാശത്തേക്ക് അയയ്ക്കാൻ ശേഷിയുള്ളതാണ് സ്റ്റാർഷിപ്പ്. ബഹിരാകാശ സഞ്ചാരികളെ ചന്ദ്രനിലും ചൊവ്വയിലും കൊണ്ടുപോകുക എന്ന ലക്ഷ്യമാണ് ഇലോൺ മസ്കിനുള്ളത്.
Source link