KERALAM

ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവാവ് മരിച്ച സംഭവം,​ റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ

അറസ്റ്റിലായ അനിൽകുമാർതിരുവനന്തപുരം: എ.സി കോച്ചിൽ ഓടിക്കയറാൻ ശ്രമിച്ചതിന് ഓടുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവാവ് മരിച്ച സംഭവത്തിൽ റെയിൽവേ കരാർ ജീവനക്കാരൻ അറസ്റ്റിൽ. ത​മി​ഴ്‌​നാ​ട് ​കാ​ഞ്ചീ​പു​രം​ ​സ്വ​ദേ​ശി​ ​ശ​ര​വ​ണ​നാ​ണ് ​(25​)​ ​മ​രി​ച്ച​ത്.​ ​ക​ണ്ണൂ​ർ​ ​സ്വ​ദേ​ശി​ ​അ​നി​ൽ​കു​മാ​റി​(49​)​നെ​യാ​ണ് ​റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത്.


ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 11.30​ന് ​കോ​ഴി​ക്കോ​ട് ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ലെ​ത്തി​യ​ ​മം​ഗ​ളൂ​രു​-​ ​കൊ​ച്ചു​വേ​ളി​ ​ട്രെ​യി​നി​ൽ​ ​നി​ന്നാ​ണ് ​ശ​ര​വ​ണ​ൻ​ ​വീ​ണ​ത്.​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ന്ന് ​ട്രെ​യി​ൻ​ ​എ​ടു​ത്ത​പ്പോ​ഴാ​യി​രു​ന്നു​ ​സം​ഭ​വം. അപകടവിവരം കേരളകൗമുദി ഓൺലൈനിലൂടെയാണ് പുറത്തുവന്നത്.


ശ​ര​വ​ണ​നെ​ ​ട്രെ​യി​നി​ൽ​ ​നി​ന്ന് ​ത​ള്ളി​യി​ടു​ന്ന​ത് ​ക​ണ്ടെ​ന്ന​ ​ഒ​രു​ ​സ്ത്രീ​ ​മൊ​ഴി​ ​ന​ൽ​കി​യ​തോ​ടെ​യാ​ണ് ​അ​നി​ൽ​കു​മാ​റി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​ട്രെ​യി​നി​ൽ​ ​ബെ​ഡു​ക​ൾ​ ​ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന​ ​ക​രാ​ർ​ ​ജോ​ലി​ക്കാ​ര​നാ​ണ് ​അ​നി​ൽ​കു​മാ​ർ.​ ​കാ​ഞ്ചീ​പു​രം​ ​സ്വ​ദേ​ശി​ ​ശ​ര​വ​ണ​ൻ​ ​മാ​ഹി​യി​ലെ​ ​ബ​ന്ധു​വീ​ട്ടി​ൽ​ ​പോ​യി​വ​രു​ന്ന​ ​വ​ഴി​യാ​യി​രു​ന്നു.​ ​ലോ​ക്ക​ൽ​ ​ടി​ക്ക​റ്റെ​ടു​ത്ത​ ​ശ​ര​വ​ണ​ൻ​ ​എ.​സി​ ​ക​മ്പാ​ർ​ട്ട്മെ​ന്റി​ൽ​ ​മാ​റി​ക്ക​യ​റി​യ​ത് ​ചോ​ദ്യം​ചെ​യ്ത​താ​ണ് ​ഇ​രു​വ​രും​ ​ത​മ്മി​ലെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ​തെ​ന്നാ​ണ് ​വി​വ​രം.​ ​ഡോ​റി​ലി​രു​ന്ന​ ​ശ​ര​വ​ണ​നു​മാ​യി​ ​അ​നി​ൽ​കു​മാ​ർ​ ​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും​ ​ട്രെ​യി​നി​ൽ​ ​നി​ന്ന് ​ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് ​മൊ​ഴി.​ ഓടിത്തുടങ്ങിയ ട്രെയിനിലുണ്ടായിരുന്ന യാത്രക്കാരില്‍ ഒരാള്‍ ചങ്ങല വലിച്ചാണ് ട്രെയിന്‍ നിര്‍ത്തിയത്. ഈ സമയം പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു യുവാവ്.

യുവാവ് മദ്യപിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ജീവനക്കാരന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. റെയില്‍വേ പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. അപകടം സംഭവിച്ച് ഏറെ നേരം യുവാവിനെ ആശുപത്രിയില്‍ കൊണ്ടുപോകാനോ അടിയന്തര ചികിത്സ നല്‍കാനോ റെയില്‍വേ അധികൃതര്‍ തയ്യാറായില്ല.ഇതേത്തുടര്‍ന്ന് പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ട്രെയനിലുണ്ടായിരുന്നവരും പ്രതിഷേധിച്ചു. റെയില്‍വേ പൊലീസ് അധികൃതരാണ് യുവാവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ പ്രതികരിച്ചത്. അപകടം നടന്ന് അരമണിക്കൂറോളം പ്ലാറ്റ്‌ഫോമില്‍ കിടത്തിയതിന് ശേഷമാണ് മീറ്ററുകള്‍ മാത്രം അകലെയുള്ള ആശുപത്രിയില്‍ എത്തിച്ചത്. മൃ​ത​ദേ​ഹം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​മോ​ർ​ച്ച​റി​യി​ൽ.


Source link

Related Articles

Back to top button