കാന്താരയും കത്തനാരും വിജയദശമി നാളിൽ മൂകാംബികയിൽ
കാന്താരയും കത്തനാരും വിജയദശമി നാളിൽ മൂകാംബികയിൽ | Jayasurya | Rishabh Shetty | Mookambika Temple Visit
കാന്താരയും കത്തനാരും വിജയദശമി നാളിൽ മൂകാംബികയിൽ
മനോരമ ലേഖിക
Published: October 13 , 2024 03:36 PM IST
Updated: October 13, 2024 04:06 PM IST
1 minute Read
ജയസൂര്യയും റിഷഭ് ഷെട്ടിയും മൂകാംബികയിൽ (ചിത്രങ്ങൾക്കു കടപ്പാട്: വിവേക് മേനോൻ)
ജയസൂര്യയും കന്നഡ താരം റിഷഭ് ഷെട്ടിയും വിജയദശമി നാളിൽ കൊല്ലൂർ മൂകാംബികയിൽ ദർശനം നടത്തി. താരങ്ങൾ ഒന്നിച്ച് ക്ഷേത്രദർശനം നടത്തുന്ന ചിത്രങ്ങൾ വൈറലായി. ഇരുവരുടെയും സൗഹൃദം വെളിപ്പെടുത്തുന്നതാണ് ഈ ചിത്രങ്ങൾ.
മെറൂൺ ബ്ലാക്ക് കോംബിനേഷനിലുള്ള പ്രിന്റഡ് ഷർട്ടും മുണ്ടുമായിരുന്നു ജയസൂര്യയുടെ വേഷം. പച്ച നിറത്തിലുള്ള കുർത്തയും മുണ്ടും ധരിച്ചാണ് റിഷഭ് ഷെട്ടി എത്തിയത്. ദീർഘകാലമായി അടുത്ത സുഹൃത്തുക്കളാണ് റിഷഭ് ഷെട്ടിയും ജയസൂര്യയും. വിജയദശമി നാളിൽ ഒന്നിച്ച് മൂകാംബിക ക്ഷേത്രത്തിലെത്തിയ താരങ്ങൾ പൂജാരിയുമായും സൗഹൃദനിമിഷങ്ങൾ പങ്കിട്ടു.
ജയസൂര്യയും റിഷഭ് ഷെട്ടിയും മൂകാംബികയിൽ (ചിത്രങ്ങൾക്കു കടപ്പാട്: വിവേക് മേനോൻ)
നവരാത്രിയോടനുബന്ധിച്ച് മൂകാംബിക ദർശനത്തിനെത്തിയ ജയസൂര്യ അവിടെ നിന്നുള്ള ചിത്രങ്ങൾ ഔദ്യോഗിക പേജിൽ പങ്കുവച്ചിരുന്നു. ക്ഷേത്രത്തിൽ ദീപം തെളിയിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. ‘അമ്മയുടെ തിരുസന്നിധിയിൽ…. മഹാനവമി വിജയദശമി ആശംസകൾ,’ ജയസൂര്യ കുറിച്ചു.
‘ഹോം’ എന്ന ചിത്രത്തിലൂടെ ദേശീയ പുരസ്കാരം നേടിയ റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം കത്തനാർ ആണ് ജയസൂര്യയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രം. അമാനുഷിക കഴിവുകളുള്ള സാഹസികനായ വൈദികൻ കടമറ്റത്ത് കത്തനാറിന്‍റെ ജീവിതം പറയുന്ന ചിത്രമാണ് ‘കത്തനാർ: ദ് വൈൽഡ് സോർസറർ’. ദേവസേനയായും രുദ്രമദേവിയായുമൊക്കെ സിനിമാപ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ തെന്നിന്ത്യൻ താരസുന്ദരി അനുഷ്ക ഷെട്ടിയാണ് നായിക.
ജയസൂര്യയും റിഷഭ് ഷെട്ടിയും മൂകാംബികയിൽ (ചിത്രങ്ങൾക്കു കടപ്പാട്: വിവേക് മേനോൻ)
മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലിഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്.
English Summary:
Actor Jayasurya and Rishab Shetty visit Kollur Mokambika Temple on Vijayadashami Day. Photos reveal friendship between actors.
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-jayasurya mo-entertainment-common-viral mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-kannadafilmindustry 7q05sg9dh5dk0a0sgjddl7nkla mo-entertainment-movie-rishabshetty
Source link