KERALAMLATEST NEWS

ഓണം ബമ്പർ: വലിയ കോടിപതി സംസ്ഥാന സർക്കാർ

തിരുവനന്തപുരം:ഓണം ബമ്പർ സമ്മാനത്തുകയായ 25 കോടി കർണാടക സ്വദേശിക്കാണെങ്കിലും , യഥാർത്ഥ കോടിപതി സംസ്ഥാന സർക്കാരാണ്.വരുമാനം 60 കോടിക്ക് മേൽ വരും.

500 രൂപയായിരുന്നു ഓണം ബമ്പർ ടിക്കറ്റ് വില.ആകെ 71.43 ലക്ഷം ടിക്കറ്റാണ് വിറ്റത്. വിറ്റ് വരവ് മാത്രം 357.15 കോടി. ഇതിൽ 112.5 കോടിയും കമ്മിഷനും വിഹിതവും 19.64 കോടി നടത്തിപ്പ് ചെലവും 60.71കോടി ജി.എസ്.ടിയും നികുതിയുമായി സംസ്ഥാന സർക്കാരിനും 125.54 കോടി സമ്മാനങ്ങളായി ലോട്ടറി വാങ്ങിയവർക്കും .ബാക്കി 38.76 കോടി ലോട്ടറി വകുപ്പിന്റെ അറ്റാദായമാണ്. 125.54 കോടിയുടെ സമ്മാനം നൽകുമ്പോൾ അതിൽ 55 കോടിയോളം 50 ലക്ഷത്തിന് മേലുള്ള വൻകിട സമ്മാനങ്ങളാണ്.

ആദായ നികുതി,സെസ് തുടങ്ങി വിവിധ ഇനങ്ങളിലായി ഇതിൽ ഏകദേശം 24 കോടിയോളം രൂപ കേന്ദ്ര സർക്കാരിന് ലഭിക്കും.അതിൽ 10 കോടിയോളം രൂപ സംസ്ഥാന വിഹിതമായി കിട്ടും.ഇത്തരത്തിൽ ഓണം ബമ്പർ ലോട്ടറി കച്ചവടത്തിൽ ഏതാണ്ട് 109.47രൂപ സർക്കാരിന്റെ ഖജനാവിലെത്തും..കഴിഞ്ഞ വർഷം ലോട്ടറി വിൽപനയിലൂടെ 11825 കോടിയാണ് വരുമാനം. ഈ വർഷം ആഗസ്റ്റ് വരെ 4560 കോടി ലഭിച്ചു.


Source link

Related Articles

Back to top button