സമ്പൂർണ നക്ഷത്രഫലം, 13 ഒക്ടോബർ 2024
ഇന്നത്തെ നിങ്ങളുടെ വിശദമായ നക്ഷത്രഫലം. ഇന്ന് ചില രാശിക്കാർക്ക് യാത്രകൾ ജോലിസംബന്ധമായി ഗുണം നൽകും. പങ്കാളിത്ത ബിസിനസ് ലാഭം നൽകുന്ന ചില രാശിക്കാരുമുണ്ട്. വിദ്യാർത്ഥികളായ ചില രാശിക്കാർക്ക് കഠിനാധ്വാനത്തിലൂടെയേ വിജയം നേടാനാകൂ. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയുന്ന രാശിക്കാരുമുണ്ട്. ചിലർക്ക് തൊഴിൽ നേട്ടം, സര്വകാര്യവിജയം എന്നിവ ഇന്ന് ഫലമായി വരുന്നു. ചില കൂറുകാർക്ക് ശ്രദ്ധിച്ചില്ലെങ്കിൽ ആരോഗ്യം മോശമാകാനിടയുണ്ട്. ഇന്ന് നേട്ടങ്ങൾ ഉണ്ടാകുന്ന കൂറുകാർ ഏതൊക്കെ? ആർക്കൊക്കെ ദോഷഫലങ്ങൾ? വിശദമായി വായിക്കാം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ചില പ്രധാന ജോലികൾക്കായി നിങ്ങൾ ഇന്ന് ഒരു യാത്ര പോയാൽ അതിൽ തീർച്ചയായും വിജയം നേടാൻ സാധിയ്ക്കും, ലക്ഷ്യം സഫലമാകും.ഇന്ന് നിങ്ങളുടെ വീട്ടിലോ ബിസിനസ്സിലോ എന്തെങ്കിലും ജോലി ചെയ്യുകയാണെങ്കിൽ, അത് വളരെ ശ്രദ്ധയോടെ ചെയ്യുക.ആരുമായും തർക്കത്തിൽ ഏർപ്പെടരുത്, അല്ലാത്തപക്ഷം വിഷയം നിയമപ്രശ്‌നമായി മാറിയേക്കാം. തൊഴിലിനായി പ്രവർത്തിക്കുന്നവർക്ക് ഇന്ന് മികച്ച അവസരങ്ങൾ ലഭിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഇന്ന് ഭൗതിക സുഖങ്ങളിലും വിഭവങ്ങളിലും വർദ്ധനവുണ്ടാകും. ഏതെങ്കിലും വസ്തുവിൽ നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അതിന് നല്ല ദിവസമായിരിക്കും. വീട്ടിലും ജോലിസ്ഥലത്തും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പ്രവർത്തിക്കാൻ കഴിയും. സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് നിങ്ങൾ കുറച്ച് പണം ചിലവഴിക്കും, അത് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങൾ പങ്കാളിത്തത്തോടെ എന്തെങ്കിലും ബിസിനസ്സ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ന് അത് നിങ്ങൾക്ക് നല്ല ലാഭം നൽകും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ബിസിനസ്സിനായി ചില പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിൽ നിങ്ങൾ വിജയിക്കും. വളരെക്കാലമായി ചിന്തിച്ചിരുന്ന എന്തെങ്കിലും പഠിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ കുട്ടികളിൽ നിന്ന് സന്തോഷവും പിന്തുണയും ലഭിയ്ക്കും. നിങ്ങളുടെ ഏതെങ്കിലും പഴയ കടങ്ങളിൽ നിന്ന് ഇന്ന് നിങ്ങൾക്ക് ആശ്വാസം ലഭിക്കും. പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ വിദ്യാർത്ഥികൾ കൂടുതൽ കഠിനാധ്വാനം ചെയ്യണം, എങ്കിൽ മാത്രമേ അവർക്ക് വിജയം കൈവരിക്കാൻ കഴിയൂ.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)ഇന്ന് നിങ്ങൾ മംഗളകർമങ്ങൾക്കായി ചിലവാക്കുന്നത് നല്ലതാണ്. നിങ്ങളുടെ ജോലിയിൽ സഹപ്രവർത്തകരുമായി തർക്കം ഉണ്ടായാൽ അത് ഇന്ന് അവസാനിക്കും. ഇന്ന് നിങ്ങൾ വൈകുന്നേരം മുതൽ രാത്രി വരെ മതപരമായ പരിപാടികളിൽ സമയം ചെലവഴിക്കും, തീർച്ചയായും നിങ്ങൾക്ക് ഇതിൽ നിന്ന് പ്രയോജനം ലഭിക്കും. ഇന്ന് തർക്കമുണ്ടായാൽ നിങ്ങളുടെ പങ്കാളി നിങ്ങളോടൊപ്പം നിൽക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)നിങ്ങളുടെ പഴയ സഹപ്രവർത്തകരിൽ നിന്ന് ഇന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. ബിസിനസ്സിൽ നിങ്ങൾ വിവേകത്തോടെ എന്തെങ്കിലും തീരുമാനമെടുത്താൽ അത് നിങ്ങൾക്ക് വിജയം നൽകും. ഇന്ന് നിങ്ങൾ മതപരമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുകയും കുറച്ച് പണം ചെലവഴിക്കുകയും ചെയ്യും.ഇന്ന് ഒരു സുഹൃത്തിനെ സഹായിക്കാൻ നിങ്ങൾ മുന്നോട്ട് വരേണ്ടി വന്നേക്കാം.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ഇന്ന് നിങ്ങൾ പുതിയ വാഹനം വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, അത് നിങ്ങൾക്ക് പ്രശ്‌നങ്ങൾ ഉണ്ടാക്കും. പങ്കാളിത്ത ബിസിനസ്സ് ചെയ്യാൻ പദ്ധതിയിടുകയാണെങ്കിൽ, അത് മികച്ചതായിരിക്കും. ഇന്ന് നിങ്ങൾ ചെയ്യാൻ വിചാരിക്കുന്ന ഏത് ജോലിയാണെങ്കിലും, അത് കുറഞ്ഞ പരിശ്രമത്തിൽ പൂർത്തിയാക്കും, അതിനാൽ നിങ്ങൾക്ക് സന്തോഷമുണ്ടാകും. ബിസിനസിൽ നേട്ടങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ഇന്ന് പണം ലഭിക്കുന്നത് നിങ്ങളുടെ സമ്പത്തും വർദ്ധിപ്പിക്കും. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം ലഭിക്കും. ഇന്ന് നിങ്ങളുടെ വീട്ടിൽ ചില മംഗളകരമായ സംഭവങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നേക്കാം. വിദേശത്ത് താമസിക്കുന്ന ബന്ധുക്കളിൽ നിന്ന് ഇന്ന് നിങ്ങൾക്ക് ചില നല്ല വാർത്തകൾ കേൾക്കാം. നിങ്ങളുടെ പണം വളരെക്കാലമായി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയാണെങ്കിൽ, നിങ്ങൾക്ക് അത് ഇന്ന് തിരികെലഭിക്കും.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)വളരെ ഗുണകരമായ ദിവസമായിരിക്കും വൃശ്ചികക്കൂറുകാക്ക ഇന്ന്. നിങ്ങളുടെ ആഗ്രഹം പോലെ പ്രവർത്തിക്കാൻ ഇന്ന് നിങ്ങൾക്ക് അവസരം ലഭിയ്ക്കും, അതിൽ വിജയിക്കുകയും ചെയ്യും. വ്യാപാര രംഗത്ത് നേട്ടങ്ങൾ പ്രതീക്ഷിക്കാം. ഇന്ന് നിങ്ങൾക്ക് ബന്ധുക്കളിൽ നിന്നും സാമ്പത്തിക നേട്ടങ്ങൾ ലഭിയ്ക്കും. യാത്രകൾ പോകുന്നുവെങ്കിൽ പ്രത്യേക ശ്രദ്ധ വയ്ക്കുക. ഇല്ലെങ്കിൽ നിങ്ങളുടെ വിലപ്പെട്ട എന്തെങ്കിലും നഷ്ടമായേക്കാം.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ഇന്ന് ശ്രദ്ധ വച്ചാൽ മാത്രമേ അപൂർണ്ണമായ ജോലി പൂർത്തിയാക്കാൻ കഴിയൂ. ആരാധനാ പ്രവർത്തനങ്ങളിൽ നിങ്ങളുടെ താൽപര്യം വർദ്ധിയ്ക്കും. ബിസിനസ്സിൽ ചില പുതിയ പദ്ധതികൾ തയ്യാറാക്കുകയും അവ നടപ്പിലാക്കുകയും ചെയ്യും, അത് തീർച്ചയായും നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങൾക്ക് നിങ്ങളുടെ സഹോദരങ്ങളിൽ നിന്ന് സന്തോഷവും പിന്തുണയും ലഭിക്കും, അത് നിങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും. നിങ്ങളുടെ പങ്കാളിയുമായി എന്തെങ്കിലും തർക്കം ഉണ്ടായിരുന്നെങ്കിൽ, അതും ഇന്ന് അവസാനിക്കും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ഇന്ന് ബിസിനസ്സിൽ എന്തെങ്കിലും ഇടപാട് നടത്തണമെങ്കിൽ ഏത് തീരുമാനവും നിങ്ങളുടെ മനസ്സു പരിഗണിച്ച് മാത്രമേ എടുക്കാവൂ, അല്ലാത്തപക്ഷം ഭാവിയിൽ നിങ്ങൾ നിരാശപ്പെടേണ്ടി വരും. ഇന്ന്, നിങ്ങൾ ആർക്കെങ്കിലും പണം കടം കൊടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് തിരികെ ലഭിയ്ക്കാൻ സാധ്യത കുറവാണ്. ഇതിനാൽ ചിന്തിച്ചു തീരുമാനിയ്ക്കുക. കുടുംബ തർക്കങ്ങൾ പരിഹരിയ്ക്കപ്പെടും. ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ആരോഗ്യം സൂക്ഷിക്കണം.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)സാമ്പത്തിക സ്ഥിതി അത്ര അനുകൂലമാകാനിടയില്ല. ഇന്ന് നിർമാണ പ്രക്രിയകൾ കാരണം ചിലവുണ്ടാകാൻ സാധ്യതയേറെയാണ്. നിങ്ങളുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഷോപ്പിംഗ് നടത്തുന്നതിനും ഇന്ന് നിങ്ങൾ ധാരാളം ചെലവഴിക്കും. എന്നാൽ വരുമാനം മനസ്സിൽ വെച്ചുകൊണ്ട് നിങ്ങൾ അത് ചെലവഴിക്കേണ്ടിവരും. ഇന്ന് വൈകുന്നേരം നിങ്ങൾക്ക് ചില മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരം ലഭിക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ഈ രാശിക്കാർക്ക് ഇന്ന് നല്ല വാർത്തകൾ ലഭിയ്ക്കുന്ന ദിവസമാണ്. ഇന്ന് മതപരമായ പ്രവർത്തനങ്ങളിൽ കൂടുതൽ താൽപ്പര്യമുണ്ടാകും, അതിനായി നിങ്ങൾ കുറച്ച് പണവും ചെലവഴിക്കും. ബിസിനസ്സ് കാഴ്ചപ്പാടിൽ ഇന്ന് നല്ല ദിവസമായിരിക്കും. നിങ്ങൾ ബിസിനസ്സിൽ എന്തെങ്കിലും നിക്ഷേപിക്കുകയാണെങ്കിൽ, അത് ഭാവിയിൽ നിങ്ങൾക്ക് നല്ല ലാഭം നൽകും. വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസത്തിലെ തടസ്സങ്ങൾ മറികടക്കാൻ അധ്യാപകരുടെ ഉപദേശം ആവശ്യമാണ്.
Source link