അറിവിന്റെ ദേവത; അഷ്ടൈശ്വര്യ പ്രദായനിയായ സിദ്ധിദാത്രി
അറിവിന്റെ ദേവത; അഷ്ടൈശ്വര്യ പ്രദായനിയായ സിദ്ധിദാത്രി | Navratri Day 9: Significance, Rituals, and Blessings of Maha Navami
അറിവിന്റെ ദേവത; അഷ്ടൈശ്വര്യ പ്രദായനിയായ സിദ്ധിദാത്രി
വി. സജീവ് ശാസ്താരം
Published: October 12 , 2024 05:46 PM IST
1 minute Read
ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി
Image Credit: Stockfoo/ Istock
ദേവി സിദ്ധിദാത്രിയായി വിളങ്ങുന്ന നാളാണ് നവരാത്രിയുടെ അവസാനദിവസമായ ഒമ്പതാം നാൾ. സർവ സിദ്ധികളുടെയും ഉടമയായ ദേവിയെ പൂജിക്കുകയാണ് ഈ ദിനത്തിൽ ചെയ്യുന്നത്. സിദ്ധിദാത്രി സർവ്വതും തരുന്നവളാണ്. അറിവിന്റെ ദേവതയാണ്. ദുര്ഗ്ഗമാസുരൻ തട്ടിക്കൊണ്ടുപ്പോയി ഗൂഢമായി വെച്ച വേദത്തെ (അറിവിനെ) തിരിച്ച് എല്ലാവര്ക്കും അനുഭവരൂപത്തിൽ കൊണ്ടുവരുന്ന ദിവസം എന്ന പ്രത്യേകതയുള്ള ദിവസമാണ്.
ഭക്തന് എല്ലാവിധ കഴിവുകളും സിദ്ധികളും നൽകി അനുഗ്രഹിക്കുന്ന ദേവിയാണ് സിദ്ധിദാത്രി. താമരപൂവില്‍ ഇരിക്കുന്ന ചതുർഭുജയായ ദേവിയുടെ വലതുകൈകളില്‍ ചക്രവും ഗദയും ഇടതുകൈകളില്‍ ശംഖും, താമരയും ഉണ്ട്. ഭഗവാൻ പരമശിവന് സർവസിദ്ധികളും ലഭിച്ചത് സിദ്ധിദാത്രി ദേവിയുടെ അനുഗ്രഹത്താലാണെന്നും അതിനാൽ തന്റെ പാതി ദേവിക്ക് നല്കി ഭഗവാൻ അര്‍ദ്ധനാരീശ്വരനായെന്നുമാണ് പുരാണത്തിൽ പറയുന്നത്. സ്വർണവർണത്തോടുകൂടിയ ദേവി ദാനപ്രിയയും അഷ്ടൈശ്വര്യപ്രദായനിയുമാണ്. നവഗ്രഹങ്ങളിൽ കേതുവിന്റെ ദേവതയാണ് സിദ്ധിദാത്രി.
നിര്വാണചക്രസ്ഥിതയായ സിദ്ധിദാത്രിയുടെ സ്തുതി :
സിദ്ധഗന്ധര്വയക്ഷാദ്യൈരസുരൈരമരൈരപി ।സേവ്യമാനാ സദാ ഭൂയാത് സിദ്ധിദാ സിദ്ധിദായിനീ ॥
ധ്യാനംവന്ദേ വാഞ്ഛിതമനോരഥാര്‍ഥം ചന്ദ്രാര്‍ധകൃതശേഖരാം ।കമലസ്ഥിതാം ചതുര്‍ഭുജാം സിദ്ധിദാം യശസ്വനീം ॥സ്വര്‍ണവര്‍ണനിര്‍വാണചക്രസ്ഥിതാം നവമദുര്‍ഗാം ത്രിനേത്രാം ।ശങ്ഖചക്രഗദാ പദ്മധരാം സിദ്ധിദാത്രീം ഭജേഽഹം ॥പടാംബരപരിധാനാം സുഹാസ്യാം നാനാലങ്കാരഭൂഷിതാം ।മഞ്ജീരഹാരകേയൂരകിങ്കിണീരത്നകുണ്ഡലമണ്ഡിതാം ॥പ്രഫുല്ലവദനാം പല്ലവാധരാം കാന്തകപോലാം പീനപയോധരാം ।കമനീയാം ലാവണ്യാം ക്ഷീണകടിം നിംനനാഭിം നിതംബനീം ॥
സ്തോത്രംകഞ്ജനാഭാം ശങ്ഖചക്രഗദാധരാം മുകുടോജ്ജ്വലാം ।സ്മേരമുഖി ശിവപത്നി സിദ്ധിദാത്രി നമോഽസ്തു തേ ॥പടാംബരപരിധാനാം നാനാലങ്കാരഭൂഷിതാം ।നലിനസ്ഥിതാ നലിനാക്ഷീ സിദ്ധിദാത്രീ നമോഽസ്തു തേ ॥പരമാനന്ദമയീ ദേവീ പരബ്രഹ്മ പരമാത്മാ ।പരമശക്തി പരമഭക്തി സിദ്ധിദാത്രീ നമോഽസ്തു തേ ॥വിശ്വകര്‍ത്രീ വിശ്വഭര്ത്രീ വിശ്വഹര്‍ത്രീ വിശ്വപ്രീതാ ।വിശ്വാര്‍ചിതാ വിശ്വാതീതാ സിദ്ധിദാത്രീ നമോഽസ്തു തേ ॥ഭുക്തിമുക്തികാരണീ ഭക്തകഷ്ടനിവാരിണീ ।ഭവസാഗരതാരിണീ സിദ്ധിദാത്രീ നമോഽസ്തു തേ ॥ധര്‍മാര്‍ഥകാമപ്രദായിനീ മഹാമോഹവിനാശിനീ ।മോക്ഷദായിനീ സിദ്ധിദാത്രീ ഋദ്ധിദാത്രീ നമോഽസ്തു തേ॥യാ ദേവീ സർവ്വഭൂതേഷു സിദ്ധിരൂപേണ സംസ്ഥിതാനമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:
നവരാത്രിയെന്ന ഒമ്പതു രാത്രങ്ങളിലൂടെ കടന്ന് പ്രകാശപൂരിതമായ ഒരു ലോകത്തിലേയ്ക്ക് നമ്മുടെ മനസ്സിനെ നയിക്കുവാൻ സിദ്ധിദാത്രി അനുഗഹിക്കുമാറാകട്ടെ !!!!!
സിദ്ധിദാത്രി ദേവീസ്തുതിയാ ദേവീ സര്‍വ്വ ഭൂതേഷു മാ സിദ്ധിദാത്രി രൂപേണ സംസ്ഥിതാനമഃസ്തസ്യൈ നമഃസ്തസ്യൈ നമഃസ്തസ്യൈ നമോ നമഃ
ലേഖകൻവി. സജീവ് ശാസ്താരംപെരുന്ന , ചങ്ങനാശേരിPh: 9656377700
English Summary:
Navratri Day 9: Significance, Rituals, and Blessings of Maha Navami
v-sajeev-shastharam 30fc1d2hfjh5vdns5f4k730mkn-list mo-religion-navaratri-2024 12l84bk5puld9tt4d02b3dhb1t mo-religion-goddessdurga 7os2b6vp2m6ij0ejr42qn6n2kh-list
Source link