WORLD

നസ്രള്ളയ്‌ക്കൊപ്പം കൊല്ലപ്പെട്ട ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് കമാൻഡറുടെ മൃതദേഹം കണ്ടെത്തി


ബയ്‌റുത്ത്: ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ളയ്‌ക്കൊപ്പം കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷൻ ഗാർഡ്‌സ് (ഐ.ആർ.ജി.സി.) സീനിയർ കമാൻഡർ അബ്ബാസ് അബ്ബാസ് നീൽഫൊറൂഷന്റെ മൃതദേഹം കണ്ടെത്തിയതായി ഐ.ആർ.ജി.സി. അറിയിച്ചു.തിരച്ചിൽ സംഘങ്ങളുടെ നിരന്തര ശ്രമങ്ങളെ തുടർന്നാണ് അബ്ബാസ് നീൽഫൊറൂഷന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഐ.ആർ.ജി.സിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സെപാ ന്യൂസ് വ്യക്തമാക്കി. അദ്ദേഹത്തിൻ്റെ മൃതദേഹം സംസ്‌കാര ചടങ്ങുകൾക്കായി ഇറാനിലേക്ക് മാറ്റുമെന്നും ഐ.ആർ.ജി.സി. അറിയിച്ചു.


Source link

Related Articles

Back to top button