WORLD
ഇസ്ലാമിക് ജിഹാദ് കമാൻഡറെ വധിച്ചു
ടെൽ അവീവ്: പലസ്തീൻ തീവ്രവാദ സംഘടനയായ ഇസ്ലാമിക് ജിഹാദിന്റെ ഉന്നത കമാൻഡർ മുഹമ്മദ് അബ്ദുള്ളയെ വധിച്ചതായി ഇസ്രേലി സേന അറിയിച്ചു. വെസ്റ്റ്ബാങ്കിലെ തുൽക്കാറമിലുള്ള നൂർ ഷംസ് അഭയാർഥി ക്യാന്പിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്. ഓഗസ്റ്റിൽ വധിക്കപ്പെട്ട അബു ഷൂജ എന്ന കമാൻഡറിന്റെ പിൻഗാമിയായിരുന്നു ഇയാളെന്ന് ഇസ്രേലി സേന പറഞ്ഞു. ഗാസയിൽ ഹമാസിനൊപ്പം ഇസ്ലാമിക് ജിഹാദും ഇസ്രയേലിനോട് യുദ്ധം ചെയ്യുന്നുണ്ട്.
Source link