ലക്ഷ്യം ആണവായുധങ്ങളില്ലാത്ത ലോകം; ആണവവിരുദ്ധ പ്രസ്ഥാനങ്ങളിലെ ആഗോള ശബ്ദത്തെ തേടിയെത്തി നൊബേൽ
വാഷിങ്ടൺ: ഹിബാകുഷ, അങ്ങനെയായിയിരുന്നു ഹിരോഷിമ-നാഗസാക്കി അണുബോംബ് ദുരന്തത്തെ അതിജീവിച്ചവർ പിൽക്കാലത്ത് അറിയപ്പെട്ടത്. അണുബോംബ് വർഷം നടന്ന് വർഷങ്ങൾക്കുശേഷം അവരൊരു സംഘടനയുണ്ടാക്കി. ആണവായുധങ്ങളില്ലാത്ത ഒരു ലോകത്തിനുവേണ്ടി ശ്രമിച്ച ആ സംഘടനയാണ് നിഹോൺ നിഹോണ്‍ ഹിഡാന്‍ക്യോ. രൂപവത്ക്കരിച്ച് 68 വർഷങ്ങൾക്കുശേഷം സംഘടനയെത്തേടി സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം എത്തിയിരിക്കുകയാണ്.ജപ്പാൻ കോൺഫെഡറേഷൻ ഓഫ് എ-ആൻഡ് എച്ച്-ബോംബ് സഫറേഴ്സ് ഓർഗനൈസേഷൻ എന്നതിന്റെ ചുരുക്കപ്പേരാണ് നിഹോണ്‍ ഹിഡാന്‍ക്യോ. ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക അണുബോംബ് വർഷിച്ച് 11 വർഷങ്ങൾക്കുശേഷം, 1956-ലാണ് സംഘടന രൂപവത്ക്കരിച്ചത്. ഹിബാകുഷ എന്നാണ് അണുബോംബ് പ്രയോഗത്തെ അതിജീവിച്ചവർ അറിയപ്പെടുന്നത്. റേഡിയേഷൻ കൊണ്ടുള്ള ആരോഗ്യപ്രശ്നങ്ങളും അപകീർത്തിപ്പെടുത്തലും മെഡിക്കൽ ആവശ്യങ്ങൾക്കായി വേണ്ടത്ര സർക്കാർ പിന്തുണ ലഭിക്കാതിരുന്നതുമെല്ലാം ബോംബാക്രമണത്തിന് ശേഷമുള്ള ജീവിതത്തിലൂടെ അവരെ അതിജീവനത്തിൻ്റെ മറ്റൊരു രൂപമാക്കി മാറ്റി.
Source link