CINEMA

മേപ്പടിയാനിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഉണ്ടായിരുന്നില്ല: നിഖില വിമൽ

മേപ്പടിയാനിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഉണ്ടായിരുന്നില്ല: നിഖില വിമൽ | Nikhila Vimal

മേപ്പടിയാനിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഉണ്ടായിരുന്നില്ല: നിഖില വിമൽ

മനോരമ ലേഖകൻ

Published: October 11 , 2024 10:02 AM IST

1 minute Read

മനോരമ ന്യൂസ് കോൺക്ലേവിൽ നടി നിഖില വിമൽ സംസാരിക്കുന്നു. (ചിത്രം: റോബർട്ട് വിനോദ്∙ മനോരമ)

കുറിക്കു കൊള്ളുന്ന മറുപടികളിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ താരമാണ് നിഖില വിമൽ. സിനിമയുടെ പ്രമോഷൻ അഭിമുഖങ്ങളിൽ താരം നൽകുന്ന ചില മറുപടികൾ പലപ്പോഴും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്. അത്തരത്തിൽ വീണ്ടും ചർച്ചയാവുകയാണ് നിഖില വിമലിന്റെ ഒരു മറുപടി. 
ഈയടുത്ത് റിലീസ് ചെയ്ത ‘കഥ ഇന്നുവരെ’ എന്ന ചിത്രത്തിൽ നിഖില വിമലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്റെ ആദ്യചിത്രമായ മേപ്പടിയാനിലേക്കും നിഖിലയെ വിളിച്ചിരുന്നുവെന്നും പക്ഷേ, അന്ന് ആ ഓഫർ വേണ്ടെന്നു വയ്ക്കുകയും ആയിരുന്നുവെന്ന് നിഖില ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. പിന്നീട് അഞ്ജുവാണ് മേപ്പടിയാനിൽ ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. വിഷ്ണു മോഹൻ കഥ പറഞ്ഞപ്പോൾ അതിൽ അഭിനയിക്കാൻ ഒരു തേങ്ങയും ഉണ്ടായിരുന്നില്ലെന്നായിരുന്നു നിഖിലയുടെ വാക്കുകൾ. 

‘മേപ്പടിയാൻ എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ല എന്ന് മനസ്സിലായി. സ്ക്രിപ്റ്റ് തരാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നത്. അതിനുശേഷമാണ് എനിക്ക് വാഗ്ദാനം ചെയ്ത വേഷം അഞ്ജുവിന് നല്‍കുന്നത്. അഞ്ജു വായിച്ച സ്ക്രിപ്റ്റില്‍ കുറെക്കൂടി വിശദാംശങ്ങളുണ്ടായിരുന്നു,’ നിഖില പറഞ്ഞു. നിഖിലയുടെ ഈ വാക്കുകൾ വൈറലായി. താരത്തെ വിമർശിച്ചും ചിലർ രംഗത്ത് എത്തിയിരുന്നു.

English Summary:
Nikhila Vimal opens up about her career choices, revealing why she initially declined ‘Meppadiyan’ before starring in ‘Katha Innnuvare’.

4eesh0ji7ijq12sf75dfs6id2e 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-unnimukundan mo-entertainment-movie-nikhila-vimal mo-entertainment-common-viral mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-titles0-meppadiyan


Source link

Related Articles

Back to top button