CINEMA

എന്റെ ഹീറോ: രാജ്യം പ്രതിസന്ധിയിൽ ആയപ്പോഴും തല ഉയർത്തി നിന്നു: രത്തൻ ടാറ്റയെക്കുറിച്ച് കമൽഹാസൻ

എന്റെ ഹീറോ: രാജ്യം പ്രതിസന്ധിയിൽ ആയപ്പോഴും തല ഉയർത്തി നിന്നു: രത്തൻ ടാറ്റയെക്കുറിച്ച് കമൽഹാസൻ | Kamal Haasan Recalls Meeting Ratan Tata

എന്റെ ഹീറോ: രാജ്യം പ്രതിസന്ധിയിൽ ആയപ്പോഴും തല ഉയർത്തി നിന്നു: രത്തൻ ടാറ്റയെക്കുറിച്ച് കമൽഹാസൻ

മനോരമ ലേഖകൻ

Published: October 10 , 2024 04:03 PM IST

1 minute Read

കമൽഹാസൻ, രത്തൻ ടാറ്റ

രത്തൻ ടാറ്റയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ കമല്‍ഹാസൻ. ജീവിതത്തിലെ തന്റെ ഹീറോയാണ് രത്തൻ ടാറ്റയെന്നാണ് കമൽ ഹാസൻ പറയുന്നത്. രാജ്യത്തെ നിധിയാണ് രത്തൻ ടാറ്റയെന്നും താരം കുറിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം രത്തൻ ടാറ്റയെ താജ് ഹോട്ടലിൽ വച്ച് കണ്ടതിനെ കുറിച്ചും ആദരാഞ്ജലി കുറിപ്പിൽ പരാമർശിക്കുന്നുണ്ട്.
‘‘രത്തൻ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിൽ ഉടനീളം ഞാൻ അനുകരിക്കാൻ ശ്രമിച്ച ആൾ. രാഷ്ട്ര നിർമാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ കഥകളിൽ എപ്പേഴും പതിഞ്ഞു കിടക്കുന്ന ഒരു ദേശീയ നിധി. അദ്ദേഹത്തിന്റെ യഥാർഥ സമ്പത്ത് ഭൗതിക സമ്പത്തല്ല. മറിച്ച് അവന്റെ ധാർമികത, സമഗ്രത, വിനയം, ദേശസ്നേഹം എന്നിവയിൽ ഊന്നി നിൽക്കുന്നത്.‌‌‌

2008ലെ മുംബൈ ആക്രമണത്തിന് തൊട്ടുപിന്നാലെ താജ് ഹോട്ടലിൽ താമസിക്കുമ്പോൾ ഞാൻ അദ്ദേഹത്തെ കണ്ടിരുന്നു. രാജ്യം പ്രതിസന്ധിയിൽ ആയിരിക്കുന്ന ആ നിമിഷത്തിൽ അദ്ദേഹം തല ഉയർത്തി നിന്നു. രാഷ്ട്രത്തെ പുനർ നിർമിക്കാനും ശക്തമായി ഉയർന്നു വരാനുമുള്ള ആൾ രൂപമായി അ​ദ്ദേഹം മാറി.’’- കമൽഹാസൻ കുറിച്ചു.

English Summary:
Kamal Haasan Recalls Meeting Ratan Tata At Taj Hotel After 2008 Mumbai Attack

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews f3uk329jlig71d4nk9o6qq7b4-list mo-news-common-adieu-ratan-tata mo-entertainment-movie-kamalhaasan 65fsb0t40phdab0v1n0miu33dg


Source link

Related Articles

Back to top button