ASTROLOGY

നിങ്ങളുടെ ഭാര്യ ഈ 9 നക്ഷത്രങ്ങളിൽ പെടുന്നുവോ, എങ്കിൽ…


ജ്യോതിഷപ്രകാരം 27 നക്ഷത്രക്കാരുണ്ട്. ഈ നക്ഷത്രങ്ങൾക്ക് പലതരത്തിലെ പ്രത്യേകതകളുമുണ്ട്. ഇതിൽ 9 സ്ത്രീ നക്ഷത്രങ്ങളെക്കുറിച്ചാണ് പറയുന്നത്. ജ്യോതിഷത്തിൽ ഈ നക്ഷത്രങ്ങൾ രാക്ഷസ നക്ഷത്രങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ഇവർ ജീവിതത്തിൽ ധാരാളം തെറ്റിദ്ധരിയ്ക്കപ്പെട്ടിരിയ്ക്കുന്ന നക്ഷത്രങ്ങൾ കൂടിയാണ്. മൂലം, അവിട്ടം, വിശാഖം, തൃക്കേട്ട, ചതയം, ചിത്തിര, മകം, ആയില്യം, കാർത്തിക എന്നിവയാണ് ഈ നക്ഷത്രങ്ങൾ. ഇത്തരം നക്ഷത്രക്കാർക്ക് ഏറെ പ്രത്യേകതകളുമുണ്ട്.ഇവരെ വിവാഹം ചെയ്‌താൽഇവർക്ക് ജീവിയ്ക്കാൻ ഏറ്റവും അറിയാവുന്നവരാണ്. ഇതിനാൽ ഇവരെ വിവാഹം കഴിയ്ക്കുന്നവർ ഭാഗ്യവാന്മാരാണ്. എല്ലാ പ്രശ്‌നങ്ങളിലും ഇവർ പങ്കാളിയ്‌ക്കൊപ്പം നിൽക്കും. ഇവർ അമൂല്യ നിധിയാണെന്ന് പറയാം. പലപ്പോഴും ഭർത്താവിന്റെ കുടുംബത്തിൽ നിന്നും വേണ്ടത്ര അംഗീകാരം ലഭിയ്ക്കാതെ വരുന്നവരാണ് ഇവർ. പ്രത്യേകിച്ചും വിവാഹജീവിതത്തിന്റെ തുടക്കത്തിൽ. എന്നാൽ പിന്നീട് ഇവർ സമൂഹത്തിന്റെ മുൻനിരയിലേക്ക് അവരുടെ കഴിവും സ്വഭാവവും കൊണ്ട് ഉയരും, തങ്ങളെ തള്ളിക്കളഞ്ഞവരെക്കൊണ്ടുതന്നെ അംഗീകരിയ്‌ക്കേണ്ട അവസ്ഥയിലെത്തും. കുപ്പയിലെ മാണിക്യം എന്ന് പറയാവുന്ന സ്ത്രീകൾ. ഇവരുടെ കൂടെ ലക്ഷ്യത്തിന് വേണ്ടി നിന്ന് പ്രവർത്തിച്ചാൽ ഏറെ ഉയർച്ചയുണ്ടാകും. ലക്ഷ്യം നേടാൻ സാധിയ്ക്കും. അതായത് ഭാര്യക്കൊപ്പം അതേ ചിന്തയോടെ ലക്ഷ്യത്തിന് വേണ്ടി പങ്കാളി നിൽക്കണം.astro imageഎല്ലാം കുടുംബംകുടുംബമാണ് ഇവർക്കെല്ലാം. ലോകത്ത് എവിടെപ്പോയാലും വീടിനെക്കുറിച്ചുള്ള ചിന്തയുള്ളവർ, കുടുംബത്തിന് വേണ്ടി ജീവിയ്ക്കുന്നവർ. ഇവരുടെ ജീവിതത്തിന്റെ അവസാനം തിരിഞ്ഞുനോക്കുമ്പോൾ സ്വന്തം കുടുംബത്തിന് വേണ്ടി ജീവിച്ചതാണെന്ന് തിരിച്ചറിയുന്നവർ. ഇവർക്ക് കൂട്ട് ഇവരും ഈശ്വരനുമായിരിയ്ക്കും. ഇവർ ഈശ്വരവിശ്വാസികളാണ്. സഹായത്തിനായി ഇവർക്ക് ഉറ്റവരോ ഉടയവരോ ആകില്ല, മറിച്ച് അന്യരായിരിയ്ക്കും വന്നുചേരുക. ഭർത്താവിന് വരുന്ന ചെറിയ അവഗണന പോലും ഇവർക്ക് സഹിയ്ക്കാൻ സാധിയ്ക്കില്ല. ഇത് സ്വന്തം കുടുംബക്കാരിൽ നിന്നാണെങ്കിൽ വരെ ഭർത്താവിനൊപ്പം നിന്ന് സ്വകുടംബത്തിൽ നിന്ന് അകന്ന് നിൽക്കാൻ വരെ ഈ നക്ഷത്രക്കാരികളായ സ്ത്രീകൾ തയ്യാറാകും.മക്കൾക്കുവേണ്ടിഭർത്താവിനൊപ്പം തന്നെ നിൽക്കുന്നവർ. എന്നാൽ പങ്കാളി ഇത്തരം കാര്യങ്ങൾ വേണ്ട രീതിയിൽ തിരിച്ചറിഞ്ഞ് ഇവരെ അംഗീകരിയ്ക്കണം എന്നില്ല. മക്കളെ ഏറെ സ്‌നേഹിയ്ക്കുന്നവരാണ്. മക്കൾക്ക് വേണ്ടിയാകും ചിന്തയും മനസുമെല്ലാം. താൻ കൊടുക്കുന്ന സ്‌നേഹം തിരിച്ചു കിട്ടിയില്ലെങ്കിലും വിഷമിയ്ക്കുന്നവരുമല്ല ഈ നക്ഷത്രക്കാരികളായ സ്ത്രീകൾ. പങ്കാളി ദൂരെയെങ്കിൽ വിരഹം തോന്നുന്നവർ. അൽപം പൊസസീവ് കൂടിയായിരിയ്ക്കും ഇത്തരം നക്ഷത്രക്കാരികളായ സ്ത്രീകൾ.പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾഇവരുടെ ജീവിതത്തിൽ ഏതെങ്കിലും ഘട്ടത്തിൽ ഒരു പ്രശ്‌നം വരാൻ സാധ്യതയുണ്ട്. ഇത് തൊഴിൽ, സാമ്പത്തിക, ആരോഗ്യകാരണങ്ങളാലും ആകാം. എന്നാൽ ഇതെല്ലാം സ്വന്തം ഇച്ഛാശക്തിയോടെ മറി കടന്ന് വരുന്നവരാണ് ഇവർ. തോൽവി സമ്മതിയ്ക്കാതെ ജീവിതത്തോട് പൊരുതുന്നവർ. പ്രതിസന്ധി ഘട്ടത്തിൽ ഭർത്താവിന് ഒപ്പം നിൽക്കുന്നവരാണ് ഇവർ. എപ്പോഴും താങ്ങായും തണലായും ഇവർ കൂടെയുണ്ടാകും. രാക്ഷസ നക്ഷത്രം എന്ന ഗണത്തിൽ പെടുന്നുവെങ്കിലും ഇവർ അത്തരം രാക്ഷസ സ്വഭാവത്തിൽ പെടുന്നവരല്ലെന്നതും എടുത്തു പറയേണ്ടതുണ്ട്.


Source link

Related Articles

Back to top button