‘എത്രകാലം കാലം തുഴയാൻ പറ്റുമെന്ന് അറിയില്ല, എന്നാലും…’ പിറന്നാൾ ദിനത്തിൽ സലിംകുമാർ പറയുന്നു
‘എത്രകാലം കാലം തുഴയാൻ പറ്റുമെന്ന് അറിയില്ല, എന്നാലും…’ പിറന്നാൾ ദിനത്തിൽ സലിംകുമാർ പറയുന്നു | Salim Kumar celebrates 55th birthday
‘എത്രകാലം കാലം തുഴയാൻ പറ്റുമെന്ന് അറിയില്ല, എന്നാലും…’ പിറന്നാൾ ദിനത്തിൽ സലിംകുമാർ പറയുന്നു
മനോരമ ലേഖകൻ
Published: October 10 , 2024 10:06 AM IST
Updated: October 10, 2024 10:19 AM IST
1 minute Read
സലിം കുമാർ ഫെയ്സ്ബുക്കിൽ പങ്കുവച്ച ചിത്രം.
തന്റെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പെഴുതി ൻ സലിംകുമാർ. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞെന്നും എത്ര കാലം ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ലെന്നുമാണ് സൂഹമാധ്യമത്തിൽ പങ്കു വച്ച കുറിപ്പിൽ നടൻ പറയുന്നു.
‘ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ്സ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55 ലേക്ക് ഇന്ന് പ്രവേശിക്കുകയാണ് ഇത്രയും കാതങ്ങൾ പിന്നിടുന്നതിന് എന്റെ സഹയാത്രികർ എനിക്ക് നൽകിയ സ്നേഹത്തിനും പ്രോത്സാഹത്തിനും നന്ദി. ആയുസ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചരിഞ്ഞു കഴിഞ്ഞു. അസ്തമയം വളരെ അകലെയല്ല ഈ മഹാസാഗരത്തിൽ എവിടെയോ എനിക്കുവേണ്ടി ഒരു ചുഴി രൂപാന്തരപ്പെട്ടിരിക്കാം അതിൽ അതിൽ അകപ്പെടുന്നത് വരെ എനിക്ക് ഈ വഞ്ചിയുമായി യാത്ര തുടർന്നേ പറ്റു. എന്റെ വഞ്ചിയിൽ ആണെങ്കിൽ ദ്വാരങ്ങളും വീണു തുടങ്ങി. അതിലൂടെ കയറിയ വെള്ളം കോരി കളഞ്ഞ് ഞാൻ യാത്ര തുടരുകയാണ് എനിക്ക് എത്ര കാലം ഇതിലൂടെ ഇങ്ങനെ തുഴയാൻ പറ്റും എന്നറിയില്ല എന്നാലും ഞാൻ യാത്ര തുടരുകയാണ്.അനുഗ്രഹങ്ങളും ആശിർവാദങ്ങളും ഉണ്ടാകണം. സ്നേഹപൂർവ്വം നിങ്ങളുടെ സലിംകുമാർ’ അദ്ദേഹം കുറിച്ചു.
അനാരോഗ്യം മൂലം സിനിമയിൽ സജീവമല്ലാത്ത നടൻ പക്ഷേ സാംസ്കാരിക സാമൂഹിക മേഖലകളിൽ തന്നാൽ കഴിയും വിധം ഇടപെടലുകൾ നടത്തുന്നുണ്ട്. രോഗത്തെയും ചികിത്സയെയും ചിരിയോടെ നേരിടുന്ന സലിംകുമാർ അക്കാര്യങ്ങളെ കുറിച്ച് വളരെ ലാഘവത്തോടെ പൊതുവേദികളിൽ സംസാരിക്കാറുമുണ്ട്.
English Summary:
Salim Kumar celebrates 55th birthday
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 11en8v1ologn5lrf3d6atup5jj mo-entertainment-movie-salimkumar
Source link