ഹരിയാനയിലും ജമ്മു കാശ്മീരിലും കോൺഗ്രസ് മുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ, ബി ജെ പിക്ക് തിരിച്ചടി
ന്യൂഡൽഹി: ഹരിയാന, ജമ്മു കാശ്മീർ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് വൻമുന്നേറ്റമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നു. ഹരിയാനയിൽ ജാട്ട്, സിഖ് മേഖലകളിലടക്കം ആധിപത്യം നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നാണ് പ്രവചനം. ന്യൂസ് 18, പീപ്പിൾസ് പൾസ്, ദൈനിക് ഭാസ്‌കർ, റിപ്പബ്ലിക് സർവേകൾ അടക്കം കോൺഗ്രസിനാണ് മുൻതൂക്കം പ്രവചിക്കുന്നത്. ഹരിയാനയിൽ കോൺഗ്രസിന് 55 മുതൽ 62 വരെ സീറ്റുകൾ ലഭിക്കുമെന്നാണ് പ്രവചനം. ബി.ജെ.പിക്ക് 18 മുതൽ 24 വരെ സീറ്റുകൾ പ്രവചിക്കുമ്പോൾ എ.എ.പിക്ക് ഒരു സീറ്റും ലഭിക്കില്ലെന്നാണ് ഭൂരിഭാഗം സർവേകളും പറയുന്നത്. ജ മ്മുവിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് എക്സിറ്റ് പോൾ ഫലങ്ങളിൽ അധികവും പ്രവചിക്കുന്നത്. നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യം അധികാരത്തൽ വരുമെന്നാണ് ഭൂരിഭാഗവും സർവേകളും പറയുന്നത്.
പ്രവചനം ഇങ്ങനെ
ഹരിയാന
റിപ്പബ്ലിക് ടിവി
കോൺഗ്രസ് – 55-62, ബിജെപി – 18-24 , ജെജെപി – 0-3 , ഐഎൻഎൽഡി – 3-6, മറ്റുള്ളവർ- 2-5 ആകെ സീറ്റുനില – 90 കേവലഭൂരിപക്ഷം – 46
ദൈനിക് ഭാസ്കർ
കോൺഗ്രസ് – 44-54, ബിജെപി – 15-29, ജെജെപി – 0-1, ഐഎൻഎൽഡി – 1-5, എഎപി 0-1, മറ്റുള്ളവർ – 4-9.
പീപ്പിൾ പൾസ്
കോൺഗ്രസ് – 49-61, ബിജെപി – 20-32, ജെജെപി – 0, മറ്റുള്ളവർ – 3-5
ജമ്മു കാശ്മീർ
റിപ്പബ്ലിക് ടിവി
പിഡിപി – 7-11, നാഷണൺ കോൺഫറൻസ് – 33-35, ബിജെപി – 23-27, കോൺഗ്രസ് – 13-15, എഐപി – 0-1, മറ്റുള്ളവര്‍ – 4-5.
ദൈനിക് ഭാസ്കർ
ബിജെപി – 20-25, കോൺഗ്രസ് – 35-40, പിഡിപി – 4-7. മറ്റുള്ളവർ- 0
പീപ്പിൾ പൾസ്
ബി.ജെ.പി. – 23-27കോൺഗ്രസ് – 33- 35പിഡിപി – 7-11മറ്റുള്ളവർ – 4-5
Source link