CINEMA

കാളിദാസിന്റെ വിവാഹം; ആദ്യ ക്ഷണക്കത്ത് സ്റ്റാലിന് നൽകി ജയറാമും പാർവതിയും

കാളിദാസിന്റെ വിവാഹം; ആദ്യ ക്ഷണക്കത്ത് സ്റ്റാലിന് നൽകി ജയറാമും പാർവതിയും | Kalidas Jayaram’s Wedding Invitation

കാളിദാസിന്റെ വിവാഹം; ആദ്യ ക്ഷണക്കത്ത് സ്റ്റാലിന് നൽകി ജയറാമും പാർവതിയും

മനോരമ ലേഖകൻ

Published: October 09 , 2024 12:10 PM IST

1 minute Read

മകൻ കാളിദാസിന്റെ വിവാഹക്ഷണക്കത്ത് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് കൈമാറി ജയറാമും പാർവതിയും. സ്റ്റാലിന്റെ ചെന്നൈയിലെ വസതിയില്‍ എത്തിയായിരുന്നു വിവാഹത്തിനു ക്ഷണിച്ചത്. കാളിദാസിന്റെ വിവാഹത്തിനു ക്ഷണിക്കുന്ന ആദ്യ അതിഥി കൂടിയാണ് സ്റ്റാലിൻ.

കഴിഞ്ഞ മാസം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ താരിണി.

2021ലെ മിസ് യൂണിവേഴ്‌സ് ഇന്ത്യ തേഡ് റണ്ണർ അപ്പ് കൂടിയായ താരിണി വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.

രായൻ ആണ് കാളിദാസ് ഒടുവിൽ അഭിനയിച്ച ചിത്രം. അവൾ പേയർ രജനി ആണ് നടന്റെ പുതിയ പ്രോജക്ട്.

English Summary:
M.K. Stalin First to Receive Kalidas Jayaram’s Wedding Invitation

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-common-kollywoodnews 1s1s2pons716vqbfivp0434r0m mo-entertainment-movie-kalidasjayaram f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-parvathyjayaram mo-entertainment-movie-jayaram


Source link

Related Articles

Back to top button