KERALAMLATEST NEWS

30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഇതുവരെ 30 സ്വകാര്യ വ്യവസായ പാർക്കുകൾക്ക്‌ അനുമതി നൽകിയതായി മന്ത്രി പി.രാജീവ് നിയമസഭയിൽ പറഞ്ഞു.

ക്യാമ്പസ്‌ ഇൻഡസ്‌ട്രിയൽ പാർക്കിനായി 80 സ്ഥാപനങ്ങൾ താൽപ്പര്യം പ്രകടിപ്പിച്ചു. കേരളത്തെ ലോകത്തിന്‌ മുന്നിൽ അവതരിപ്പിക്കാൻ ബ്രാൻഡിങ്‌ നടപ്പാക്കി. ആദ്യ ഘട്ടത്തിൽ നാല്‌ വെളിച്ചെണ്ണ നിർമാണ മില്ലുകൾക്ക്‌ നന്മ ബ്രാൻഡിംഗ് നൽകി. നിക്ഷേപവും വായ്‌പയും തമ്മിലുള്ള അനുപാതം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ കുറവായിരുന്നു. ഇത്‌ 75 ശതമാനത്തിന്‌ മുകളിലേക്ക്‌ വർദ്ധിപ്പിക്കാനായി. ബാങ്കുകൾ എം.എസ്.എം.ഇകൾക്ക്‌ 96,000 കോടി രൂപ വായ്‌പ നൽകി. ബാങ്കുകളിൽ താഴെത്തട്ടിലും സംരംഭകർക്ക്‌ അനുകൂലമായ സാഹചര്യം രൂപപ്പെടേണ്ടതുണ്ട്‌.‘ഒരു തദ്ദേശ സ്ഥാപനം ഒരുൽപ്പന്നം പദ്ധതിയിൽ’ 456 സ്ഥാപനങ്ങൾ തങ്ങളുടെ ഉത്പന്നങ്ങൾ കണ്ടെത്തിയെന്നും


Source link

Related Articles

Back to top button