ഹമാസ് തലവന്‍ സിന്‍വാര്‍ ജീവനോടെയുണ്ടെന്ന് സൂചന; ‘ഓക്ടോബര്‍ 7 ആക്രമണത്തില്‍ പശ്ചാത്താപമില്ല’
ടെല്‍ അവീവ്: ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് കരുതിയ ഹമാസ് തലവന്‍ യഹിയ സിന്‍വാര്‍ ജീവിച്ചിരിപ്പുണ്ടെന്നന്ന് റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളില്‍ അദ്ദേഹം പലരുമായും ബന്ധപ്പെട്ടിരുന്നതായി വാര്‍ത്താ ചാനലായ അല്‍-അറേബ്യ റിപ്പോര്‍ട്ട് ചെയ്തു. സെപ്തംബര്‍ 21-ന് ഇസ്രായേല്‍ ഗാസയില്‍ നടത്തിയ ആക്രമണത്തില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടതായാണ് അനുമാനിക്കപ്പെട്ടിരുന്നത്. ഹമാസ് കമാന്‍ഡ് സെന്റര്‍ ലക്ഷ്യമാക്കിയാണ് അന്ന് ആക്രമണം നടത്തിയതെന്ന് ഇസ്രായേല്‍ സൈന്യം പിന്നീട് വെളിപ്പെടുത്തിയിരുന്നു. ഈ ആക്രമണത്തിനുശേഷം സിന്‍വറെക്കുറിച്ച് വിവരമൊന്നുമുണ്ടായിരുന്നില്ല. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേരാണ് ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഈ വര്‍ഷം ഓഗസ്റ്റില്‍ ഇറാനില്‍ നടന്ന സ്‌ഫോടനത്തില്‍ മുന്‍ ഹമാസ് മേധാവി ഇസ്മായേല്‍ ഹനിയ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് യഹിയ പുതിയ മേധാവിയായി ചുമതലയേറ്റത്.
Source link