SPORTS

ഓസീസിനു രണ്ടാം ജയം


ഷാ​ർ​ജ: ഐ​സി​സി ട്വ​ന്‍റി-20 വ​നി​താ ക്രി​ക്ക​റ്റ് ലോ​ക​ക​പ്പി​ൽ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ഓ​സ്ട്രേ​ലി​യ​യ്ക്കു മി​ന്നും ജ​യം. ന്യൂ​സി​ല​ൻ​ഡി​നെ 60 റ​ൺ​സി​ന് ഓ​സ്ട്രേ​ലി​യ കീ​ഴ​ട​ക്കി. ര​ണ്ടാം ജ​യ​ത്തോ​ടെ സെ​മി ഫൈ​ന​ലി​ലേ​ക്ക് ഓ​സ്ട്രേ​ലി​യ ഒ​രു​പ​ടി കൂ​ടി അ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഓ​സ്ട്രേ​ലി​യ 20 ഓ​വ​റി​ൽ 148/8 എ​ന്ന സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. 19.2 ഓ​വ​റി​ൽ ന്യൂ​സി​ല​ൻ​ഡ് 88 റ​ൺ​സി​നു പു​റ​ത്ത്. അ​മേ​ലി​യ കേ​ർ (29) ആ​ണ് കി​വീ​സ് ഇ​ന്നിം​ഗ്സി​ലെ ടോ​പ് സ്കോ​റ​ർ. ടോ​സ് നേ​ടി​യ ഓ​സ്ട്രേ​ലി​യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഓ​പ്പ​ണ​ർ​മാ​രാ​യ അ​ലീ​സ ഹീ​ലി​യും ബേ​ത് മൂ​ണി​യും ചേ​ർ​ന്ന് 5.2 ഓ​വ​റി​ൽ 41 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​ശേ​ഷ​മാ​ണു പി​രി​ഞ്ഞ​ത്. 20 പ​ന്തി​ൽ 26 റ​ണ്‍​സ് നേ​ടി​യ ഹീ​ലി​യാ​ണ് ആ​ദ്യം പു​റ​ത്താ​യ​ത്.

മൂ​ണി​യും എ​ൽ​സി പെ​റി​യും ചേ​ർ​ന്നു ര​ണ്ടാം വി​ക്ക​റ്റി​ൽ 45 റ​ണ്‍​സ് കൂ​ട്ടു​കെ​ട്ടു​ണ്ടാ​ക്കി. മൂ​ണി 32 പ​ന്തി​ൽ 40ഉം ​പെ​റി 24 പ​ന്തി​ൽ 30ഉം ​റ​ണ്‍​സ് നേ​ടി. ന്യൂ​സി​ല​ൻ​ഡി​നു​വേ​ണ്ടി അ​മേ​ലി​യ കേ​ർ നാ​ല് ഓ​വ​റി​ൽ 26 റ​ണ്‍​സ് വ​ഴ​ങ്ങി നാ​ലു വി​ക്ക​റ്റ് വീ​ഴ്ത്തി.


Source link

Related Articles

Back to top button