കേരള ബാങ്ക് ഒഴിവുള്ള തസ്തികൾ നികത്തുക:കെ.ബി.ഇ.എഫ്
തിരുവനന്തപുരം:കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെ.ബി.ഇ.എഫ്) ജില്ലാ സമ്മേളനം സംസ്ഥാന അധൃക്ഷൻ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. കേരളത്തെ വരിഞ്ഞു മുറുക്കുന്ന കേന്ദ്ര ശ്രമങ്ങൾക്ക് ശക്തി പകരാൻ സഹകരണ പ്രസ്ഥാനത്തെ ദുർബലമാക്കുക എന്ന തിരിച്ചറിവിൽ നിന്നാണ് കേന്ദ്രസർക്കാർ സഹകരണ മേഖലയെ കടന്നാക്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കേരള ബാങ്കിലെ ഒഴിവുള്ള തസ്തികൾ നികത്തണം,ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, സ്ഥലംമാറ്റ നയം കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക തുടങ്ങിയ പ്രമേയങ്ങൾ ജില്ലാ സമ്മേളനത്തിൽ പാസാക്കി. ഉന്നത പരീക്ഷയിൽ വിജയം നേടിയ ജില്ലയിലെ അംഗങ്ങളുടെ മക്കൾക്കുള്ള അവാർഡുകളും വിതരണം ചെയ്തു. സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ രാമു, ഫെഡറേഷൻ ജില്ലാ അധ്യക്ഷൻ കെ ശ്രീകുമാർ, ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ടി ആർ രമേശ്, ജനറൽ സെക്രട്ടറി, കെ.ടി. അനിൽകുമാർ, ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് കെ ഹരികുമാർ, ജോയിന്റ് സെക്രട്ടറി എസ്.ബി എസ് പ്രശാന്ത്, ഫെഡറേഷൻ ജില്ലാ സെക്രട്ടറി എസ്. സജീവ് കുമാർ, പ്രതീഷ് വാമൻ തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ഭാരവാഹികൾ
അഡ്വ. എ.എ.റഹീം എം.പി ( പ്രസിഡന്റ് )
പ്രതീഷ് വാമൻ (സെക്രട്ടറി), ടി. ശ്രീകുമാർ, ബീനാ.ബി, സജി.ബി ഐ, അജി.സി(വൈസ് പ്രസിഡന്റുമാർ), എസ് ഷാഹിനാദ്, എസ് .ആശ,വിനയൻ.എ, സിബി ജോസഫ് (ജോ.സെക്രട്ടറിമാർ)
കെ. ശിവകുമാർ (ട്രഷറർ)
Source link