WORLD
‘ഞങ്ങൾ തോറ്റദിനം’; ഹമാസ് ആക്രമണ വീഡിയോ പങ്കുവെച്ച് ഇസ്രയേൽ, ‘ജയിക്കു’മെന്ന് നെതന്യാഹുവിന്റെ പ്രതിജ്ഞ
ജെറുസലേം: ഹമാസ് ആക്രമണത്തിന്റെ ഒന്നാം വാർഷികദിനത്തിൽ അനുസ്മരണപരിപാടികളുമായി ഇസ്രയേൽ. വികാരഭരിതമായ പരിപാടികളും ബന്ദികളാക്കിയിരിക്കുന്നവരെ തിരികെ എത്തിക്കണമെന്നാവശ്യപ്പെട്ടുമുള്ള റാലികളും ഇസ്രയേലിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു.ഹമാസ് ആക്രമണത്തിന്റെ ആരും ഇതുവരെ കാണാത്ത ദൃശ്യങ്ങൾ എന്നവകാശപ്പെട്ട് വീഡിയോയും ഇസ്രയേൽ പങ്കുവെച്ചു. ഒക്ടോബർ 7 ആക്രമണത്തിന്റെ ദൃശ്യങ്ങൾ എന്ന് പറഞ്ഞാണ്, ഹമാസിന്റെ ആക്രമണത്തിന് ഒരുവർഷം തികയുന്ന വേളയിൽ ഇസ്രയേൽ പ്രതിരോധസേന വീഡിയോ പങ്കുവെച്ചത്. ഇസ്രയേൽ പോലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്ത ഹമാസ് അംഗം നിരവധി പോലീസുകാരെ കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാം.
Source link