KERALAM
തൊഴിലാളികളുടെ പോരാട്ടവീര്യം വിലകുറച്ചു കാണരുത്: പ്രസാദ്
തൃശൂർ: രാജ്യത്തെ കോടിക്കണക്കിന് വരുന്ന തൊഴിലാളികളുടെയും കർഷകരുടെയും പോരാട്ടവീര്യത്തെ വിലകുറച്ചു കാണരുതെന്ന് എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറി ആർ.പ്രസാദ്. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ കൗൺസിലിന്റെ ഭാഗമായി സംഘടിപ്പിച്ച സമരവിജയ സ്മരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിൽ നിഷേധത്തിനെതിരെ,എ.ഐ.ടി.യു.സി യൂണിയനുകളുടെ നേതൃത്വത്തിൽ വിവിധ സ്ഥാപനങ്ങളിൽ തൊഴിലാളികൾ നടത്തിയ സമരങ്ങളിലും നിയമപോരാട്ടങ്ങളിലും വിജയം വരിച്ചവരെയും ആദരിച്ചു. ജില്ലാ പ്രസിഡന്റ് ടി.കെ.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്,ഇ.എസ്.ബിജിമോൾ,വി.കെ.ലതിക എന്നിവർ സംസാരിച്ചു. പി.ശ്രീകുമാർ സ്വാഗതവും എം.രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
Source link