SPORTS

അനായാസം; ഇ​ന്ത്യ​ക്ക് ഏ​ഴു വി​ക്ക​റ്റ് ജ​യം


ഗ്വാ​ളി​യ​ർ: ബൗ​ള​ർ​മാ​രു​ടെ മി​ക​വി​ൽ ഇ​ന്ത്യ​ക്ക് അ​നാ​യാ​സ ജ​യം. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​ക്ക് ഏ​ഴു വി​ക്ക​റ്റ് ജ​യം. സ്കോ​ർ: ബം​ഗ്ലാ​ദേ​ശ് 19.5 ഓ​വ​റി​ൽ 127. ഇ​ന്ത്യ 11.5 ഓ​വ​റി​ൽ 132/3. മൂ​ന്നു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ അ​ർ​ഷ്ദീ​പ് സിം​ഗും വ​രു​ണ്‍ ചക്ര​വ​ർ​ത്തി​യു​മാ​ണ് ബം​ഗ്ലാ​ദേ​ശി​നെ ത​ക​ർ​ത്ത​ത്. അർഷ്ദീപ് സിംഗാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇ​ന്ത്യ​ൻ ടീ​മി​ൽ പേ​സ​ർ മാ​യ​ങ്ക് യാ​ദ​വും നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി​യും അ​ര​ങ്ങേ​റ്റം കു​റി​ച്ചു. മാ​യ​ങ്ക് ഒ​രു വി​ക്ക​റ്റ് നേ​ടി. ടോ​സ് നേ​ടി​യ ഇ​ന്ത്യ​ൻ നാ​യ​ക​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ് ബം​ഗ്ലാ​ദേ​ശി​നെ ബാ​റ്റിം​ഗി​നു വി​ട്ടു. ആ​ദ്യ ഓ​വ​റി​ൽ ത​ന്നെ അ​ർ​ഷ്ദീ​പ് സിം​ഗ് ലി​ട്ട​ൻ ദാ​സി​നെ (നാ​ല്) റി​ങ്കു സിം​ഗി​ന്‍റെ കൈ​ക​ളി​ലെ​ത്തി​ച്ചു. ഒ​രോ​വ​റി​നു ശേ​ഷം പ​ർ​വേ​സ് ഹൊ​സൈ​ൻ ഇ​മോ​ണി​നെ (എ​ട്ട്) അ​ർ​ഷ്ദീ​പ് ക്ലീ​ൻ​ബൗ​ൾ​ഡാ​ക്കി. പി​ന്നീ​ട് കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ ബം​ഗ്ലാ​ദേ​ശി​ന്‍റെ വി​ക്ക​റ്റു​ക​ൾ വീ​ണു​കൊ​ണ്ടി​രു​ന്നു.

മെ​ഹ്ദി ഹ​സ​ൻ മി​ർ​സ (35 നോ​ട്ടൗ​ട്ട്), ന​ജ്മു​ൾ ഹൊ​സൈ​ൻ ഷാ​ന്‍റോ (27) എ​ന്നി​വ​രു​ടെ ചെ​റി​യ പോ​രാ​ട്ട​ങ്ങ​ൾ ഒ​ഴി​കെ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ ബാ​റ്റിം​ഗ് ന​ട​ത്താ​നാ​യി​ല്ല. മ​ഹ്മ​ദു​ള്ള​യു​ടെ വി​ക്ക​റ്റ് നേ​ടി​ക്കൊ​ണ്ട് മാ​യ​ങ്ക് യാ​ദ​വ് ആ​ദ്യ അ​ന്താ​രാ​ഷ് ട്ര ​വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി. ഹാ​ർ​ദി​ക് പാ​ണ്ഡ്യ, മാ​യ​ങ്ക് യാ​ദ​വ്, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ർ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റും നേ​ടി. മ​റു​പ​ടി​യി​ൽ സ​ഞ്ജു സാം​സ​ണും അ​ഭി​ഷേ​ക് ശ​ർ​മ​യും ആ​ക്ര​മി​ച്ചു ക​ളി​ക്കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ, ര​ണ്ടാം ഓ​വ​റി​ന്‍റെ അ​വ​സാ​ന പ​ന്തി​ൽ ശ​ർ​മ (16) റ​ണ്ണൗ​ട്ടാ​യി. സ​ഞ്ജു​വി​നൊ​പ്പം സൂ​ര്യ​കു​മാ​ർ ചേ​ർ​ന്ന​തോ​ടെ സ്കോ​ർ അ​തി​വേ​ഗ​മെ​ത്തി. സൂ​ര്യ​കു​മാ​റി​നെ (29) പു​റ​ത്താ​ക്കി മു​ഷ്താ​ഫി​സു​ർ റ​ഹ്മാ​ൻ ഈ ​സ​ഖ്യം പൊ​ളി​ച്ചു. വൈ​കാ​തെ​ത​ന്നെ സ​ഞ്ജു​വും (29) പു​റ​ത്താ​യി. പി​ന്നീ​ട് ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും (39), നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി​യും (16) പു​റ​ത്താ​കാ​തെ നി​ന്ന് ടീ​മി​നെ ജ​യ​ത്തി​ലെ​ത്തി​ച്ചു.


Source link

Related Articles

Back to top button