WORLD

ഇസ്രയേലിലെ ബസ് സ്റ്റേഷനിൽ വെടിവെപ്പ്, ഒന്‍പതുപേര്‍ക്ക് പരിക്ക്; അക്രമിയെ വെടിവെച്ചുകൊന്നു


ജെറുസലേം: ഇസ്രയേൽ ബീർഷെബയിലെ സെൻട്രൽ ബസ് സ്റ്റേഷനിൽ വെടിവെപ്പ്. അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു. ഒൻപതുപേർക്ക് പരിക്കേറ്റു. ഇസ്രയേലി പോലീസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഒരാഴ്ചയ്ക്കിടെ ഇസ്രയേലിൽ സാധാരണക്കാർക്കുനേരെ നടക്കുന്ന രണ്ടാമത്തെ വെടിവെപ്പാണിത്.പരിക്കേറ്റവരെ ചികിത്സിച്ചുവരികയാണെന്ന് ഇസ്രായേലിൻ്റെ ദേശീയ എമർജൻസി മെഡിക്കൽ ഡിസാസ്റ്റർ ആംബുലൻസ് ബ്ലഡ് സർവീസ് വിഭാ​ഗമായ മാഗൻ ഡേവിഡ് അഡോം (എംഡിഎ) ജറുസലേം പോസ്റ്റിനെ അറിയിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. നാലുപേർക്ക് നിസാരമായ പരിക്കും മൂന്നുപേർക്ക് ചെറിയ പരിക്കുകളുമാണുള്ളത്. ഇവരെ ബീർഷെബയിലുള്ള സൊറോക മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് വൻ പോലീസ് സംഘമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ഈ മാസം ഒന്നിന് ഇസ്രയേലിലെ ടെൽ അവീവിൽ ഒരു ഭീകരാക്രമണം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ലൈറ്റ് റെയിൽവേ സ്റ്റേഷന് സമീപം ജറുസലേം സ്ട്രീറ്റിൽ നടന്ന ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍, കുറഞ്ഞത് രണ്ട് തോക്കുധാരികളെങ്കിലും ഉള്‍പ്പെട്ടിട്ടുള്ളതായും രണ്ട് അക്രമികള്‍ കൊല്ലപ്പെട്ടതായും ഇസ്രയേലി അധികൃതര്‍ വ്യക്തമാക്കി.


Source link

Related Articles

Back to top button