WORLD
ഇസ്രയേലിനെ ഭയത്തിലും ഞെട്ടലിലുമാഴ്ത്തിയ നടുക്കത്തിന്റെ ഓർമ്മയ്ക്ക് തിങ്കളാഴ്ച ഒരാണ്ട്
ജറുസലേം: ഇസ്രയേലിനെ ഭയത്തിലും ഞെട്ടലിലുമാഴ്ത്തിയ ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് തിങ്കളാഴ്ച ഒരുവർഷം തികയും. ഇസ്രയേലുകാരും വിദേശികളുമായി 1200-ഓളം പേരെ അന്ന് ഹമാസ് വധിച്ചു. 250-ഓളം പേരെ തട്ടിക്കൊണ്ടുപോയി. ഗാസയിലെ ഒരുവർഷം നീണ്ട യുദ്ധത്തിനിടയാക്കിയ ഈ സംഭവത്തിന്റെ ഓർമ്മ വിപുലമായി ആചരിക്കാൻ ഒരുങ്ങുകയാണ് ഇസ്രയേൽ.ഹമാസ് അംഗങ്ങൾ ഏറ്റവുമധികം നാശംവിതച്ച നഗരങ്ങളിലൊന്നായ എസ്ദേറോത്തിൽ നടക്കുന്ന അനുസ്മരണച്ചടങ്ങിന് പ്രസിഡന്റ് ഐസക്ക് ഹെർസോഗ് നേതൃത്വം നൽകും. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യും. നൂറുകണക്കിനുപേർക്ക് ജീവൻനഷ്ടമായ നോവ സംഗീതോത്സവം നടന്ന റെയിം കിബുത്‌സിലും അനുസ്മരണച്ചടങ്ങുണ്ടാകും.
Source link