പെൺകുട്ടി ദേവിയാണ്…പ്രകൃതി എന്നതു സ്ത്രീത്വത്തിന്റെ പ്രതീകം
പെൺകുട്ടി ദേവിയാണ്…പ്രകൃതി എന്നതു സ്ത്രീത്വത്തിന്റെ പ്രതീകം | Navaratri | Chandraghanta | Indian Philosophy | Prakriti | Purusha | Kanya Puja | Feminine Power | Goddess Worship | Devi Bhagavatam | Chandraghanta Significance | Navratri Day 3
പെൺകുട്ടി ദേവിയാണ്…പ്രകൃതി എന്നതു സ്ത്രീത്വത്തിന്റെ പ്രതീകം
രവീന്ദ്രൻ കളരിക്കൽ
Published: October 05 , 2024 04:10 PM IST
1 minute Read
പ്രകൃതിയെ ആരാധിക്കുക എന്നാൽ സ്ത്രീത്വത്തെ ആരാധിക്കുക എന്നു കൂടിയാണ്.
Image Credit: Maadurgagraphic / Shutterstock
പ്രകൃതിയെന്ന ശക്തിയാണു പ്രപഞ്ചപുരുഷന്റെ നിലനിൽപിന് ആധാരമെന്നു ഭാരതീയ തത്വചിന്ത. പ്രകൃതി–പുരുഷതത്വം എന്ന ആശയം തന്നെ ആ ചിന്തയിൽനിന്ന് ഉയരുന്നതാണ്.
പ്രകൃതി എന്നതു സ്ത്രീത്വത്തിന്റെ പ്രതീകം. പ്രകൃതിയെ ആരാധിക്കുക എന്നാൽ സ്ത്രീത്വത്തെ ആരാധിക്കുക എന്നു കൂടിയാണ്.
സ്ത്രീയെന്ന ശക്തിസ്വരൂപിണിയെ ദേവിയായി ആരാധിക്കുകയെന്ന ഉദാത്തമായ സങ്കൽപമാണു നവരാത്രിയുടേത്. കൊച്ചുപെൺകുട്ടിയെപ്പോലും ദേവിയായി ആരാധിക്കുന്ന കുമാരീപൂജ എന്നതു നവരാത്രിനാളുകളിലെ പ്രധാന ചടങ്ങാണ്.
‘‘കുമാരീ പൂജിതാ കുര്യാദ്ദുഃഖദാരിദ്ര്യനാശനം…’’ എന്നു ദേവീഭാഗവതം.
പെൺകുട്ടിയെ ദേവിയായി ആരാധിക്കുക എന്ന ഉദാത്തസങ്കൽപത്തിന് ഇന്നേറെ പ്രസക്തിയുണ്ട്.
ചന്ദ്രഘണ്ടാ
∙ നവരാത്രിയുടെ മൂന്നാംദിവസം നവദുർഗാസങ്കൽപത്തിൽ ദേവിയെ ആരാധിക്കുന്നത് ചന്ദ്രഘണ്ടാ എന്ന ഭാവത്തിലാണ്. നെറ്റിയിൽ മണിയുടെ ആകൃതിയിൽ ചന്ദ്രക്കലയുള്ളതിനാലാണ് ഈ പേര്.
30fc1d2hfjh5vdns5f4k730mkn-list raveendran-kalarikkal mo-religion-navaratri-2024 2oc52v2jj5s42lb094jgb609ts 7os2b6vp2m6ij0ejr42qn6n2kh-list
Source link