ആ ‘സേവ് ദ് ഡേറ്റ്’ സിനിമാ പ്രമോഷന്‍; വിഡിയോ പുറത്തുവിട്ട് വനിത വിജയകുമാർ
ആ ‘സേവ് ദ് ഡേറ്റ്’ സിനിമാ പ്രമോഷന്‍; വിഡിയോ പുറത്തുവിട്ട് വനിത വിജയകുമാർ | Vanitha Vijayakumar Robert Master
ആ ‘സേവ് ദ് ഡേറ്റ്’ സിനിമാ പ്രമോഷന്‍; വിഡിയോ പുറത്തുവിട്ട് വനിത വിജയകുമാർ
മനോരമ ലേഖകൻ
Published: October 05 , 2024 12:15 PM IST
1 minute Read
വനിത വിജയകുമാറും റോബർട് മാസ്റ്ററും
നാലാം വിവാഹവുമായി ബന്ധപ്പെട്ട ചർച്ചകൾ സമൂഹ മാധ്യമങ്ങളില്‍ നിറയുന്നതിനിടെ സത്യാവസ്ഥ വെളിപ്പെടുത്തി നടി വനിത വിജയകുമാര്‍. വനിത സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്കു വേണ്ടിയുള്ള പ്രമോഷനായിരുന്നു കൊറിയഗ്രാഫർ റോബർട് മാസ്റ്ററുമൊത്തുളള നടിയുടെ ആ സേവ് ദ് ഡേറ്റ് പോസ്റ്റർ.
മിസ്റ്റർ ആൻഡ് മിസിസ് എന്നാണ് സിനിമയുടെ പേര്. മിസ്റ്റർ ആൻഡ് മിസിസ് ആയി വനിതയും റോബർട്ട് മാസ്റ്ററുമാകും വേഷമിടുക. സിനിമയുടെ പ്രൊമൊ വിഡിയോ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടി പങ്കുവച്ചു. നടിയുടെ മകൾ ജോവികാ വിജയകുമാർ ആണ് നിർമാണം.
വനിതാ നാലാമതും വിവാഹം ചെയ്യുന്നു എന്ന അഭ്യൂഹങ്ങൾക്ക് ഇതോടു കൂടി പരിസമാപ്തിയായിക്കഴിഞ്ഞു. വിവാഹവുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ സൃഷ്ടിച്ച താരമാണ് വനിത വിജയകുമാർ. നടി കഴിഞ്ഞ ദിവസം പങ്കുവച്ച ഇൻസ്റ്റഗ്രാം സ്റ്റോറിയാണ് ഗോസിപ്പുകൾക്കു വഴിവച്ചിരിക്കുന്നത്. റോബർട് മാസ്റ്ററുമായുള്ള നടിയുടെ സേവ് ദ് ഡേറ്റ് ചിത്രമാണ് സ്റ്റോറിയിൽ ഉൾപ്പെടുത്തിയിരുന്നത്.
നടനും കൊറിയോഗ്രാഫറുമാണ് റോബര്‍ട്. മമ്മൂട്ടി നായകനായെത്തിയ ‘അഴകൻ’ എന്ന സിനിമയിലൂടെ ബാലതാരമായി എത്തിയ താരം പിന്നീട് തമിഴകത്ത് അറിയപ്പെടുന്ന ഡാൻസ് കൊറിയോഗ്രാഫറായി മാറി. ബിഗ് ബോസ് സീസൺ സിക്സിൽ മത്സരാർഥിയായിരുന്നു.
സ്വന്തം കുടുംബത്തില്‍നിന്ന് ഒറ്റപ്പെട്ടു നിൽക്കുന്ന വനിത വിജയകുമാർ കഴിഞ്ഞ മൂന്ന് വർഷമായി ഒറ്റയ്ക്കാണ് താമസം. 2020ലാണ് നടിയുടെ മൂന്നാം വിവാഹബന്ധം േവർപിരിയുന്നത്. വലിയ കോലാഹലങ്ങൾ സൃഷ്ടിച്ച വിവാഹത്തിന്റെ ആയുസ്സ് അഞ്ചു മാസം മാത്രമായിരുന്നു. ആദ്യ വിവാഹത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത മൂന്നാമതും വിവാഹിതയായത്. എഡിറ്റര്‍ പീറ്റർ പോൾ ആയിരുന്നു വരൻ. എന്നാല്‍ നിയമപരമായി വിവാഹമോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം ചെയ്തതെന്നു ചൂണ്ടിക്കാട്ടി ആദ്യ ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്ത് വന്നതോടെ താരവിവാഹം വിവാദമായി മാറി.
ആദ്യ വിവാഹബന്ധത്തിലെ രണ്ട് പെണ്‍മക്കളുടെ സമ്മതത്തോടെയായിരുന്നു വനിത വിജയകുമാര്‍ മൂന്നാമതും വിവാഹിതയായത്. മറ്റൊരു കുടുംബം തകര്‍ത്തുകൊണ്ട് വനിത വിവാഹം കഴിച്ചെന്ന ആരോപണത്തിനു പിന്നാലെ പല സിനിമാ താരങ്ങളും വനിതയെ വിമർശിക്കുകയും ചെയ്തു. 2020 ജൂണില്‍ പീറ്ററിനെ വിവാഹം ചെയ്ത വനിത, അഞ്ച് മാസത്തിനുള്ളില്‍ ഭര്‍ത്താവുമായി പിരിഞ്ഞെന്നു പ്രഖ്യാപിച്ചു. പീറ്ററും താനും രണ്ട് വഴിക്കായി എന്നും ഇനി അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും നടി പറഞ്ഞിരുന്നു.
ആദ്യത്തെ രണ്ടു വിവാഹങ്ങളിൽനിന്നായി വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്. 2000–ലാണ് നടൻ ആകാശുമായുള്ള വനിതയുടെ വിവാഹം. 2007–ൽ ഈ ബന്ധം വേർപെടുത്തി. അതിൽ രണ്ടു കുട്ടികൾ. അതേ വർഷം തന്നെ ബിസിനസ്സുകാരനായ ആനന്ദ് ജയരാജിനെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. 2012 ൽ ഇവർ വിവാഹമോചിതരായി. തമിഴ് നടൻ വിജയകുമാറിന്റെയും മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. വിജയ്‌യുടെ നായികയായി ‘ചന്ദ്രലേഖ’ എന്ന ചിത്രത്തിലൂടെ അഭിനയത്തിൽ അരങ്ങേറ്റം. മലയാളത്തിൽ ഹിറ്റ്ലർ ബ്രദേഴ്സ് എന്ന ചിത്രത്തിലും അഭിനയിച്ചു. 2019 ൽ ബിഗ് ബോസ് സീസൺ 3യിൽ മത്സരാർഥിയായി എത്തിയിരുന്നു. ഇപ്പോൾ യുട്യൂബ് ചാനലിലൂടെ സജീവമാണ് താരം.
English Summary:
Vanitha And Robert Wedding Turned To Be Mr And Mrs Movie Promotion
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vanitha-vijaykumar 5b5klh7m3ohut39d2d728sinsk
Source link