WORLD

ന​സറുള്ള​യു​ടെ പി​ൻ​ഗാ​മി​യെ ല​ക്ഷ്യ​മി​ട്ട് ഇ​സ്ര​യേ​ൽ


ജ​റൂ​സ​ലെം: കൊ​ല്ല​പ്പെ​ട്ട ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ ഹ​സ​ൻ ന​സറു​ള്ള​യു​ടെ പി​ൻ​ഗാ​മി​യാ​കു​മെ​ന്നു ക​രു​തു​ന്ന ഹാ​ഷെം സാ​ഫി​യു​ദ്ദീ​നെ ല​ക്ഷ്യ​മി​ട്ട് ബെ​യ്റൂ​ട്ടി​ൽ ഇ​സ്രേ​ലി ആ​ക്ര​മ​ണം. ദ​ഹി​യ​യി​ലെ ബ​ങ്ക​റി​ൽ ഹി​സ്ഹു​ള്ള നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യാ​യി​രു​ന്നു സാ​ഫി​യു​ദ്ദീ​ൻ. ഇ​യാ​ൾ​ക്ക് പ​രി​ക്കേ​റ്റോ എ​ന്ന കാ​ര്യ​ത്തി​ൽ സ്ഥി​രീ​ക​ര​ണ​മി​ല്ല. ന​സറുള്ള​യു​ടെ ബ​ന്ധു​കൂ​ടി​യാ​ണ് സാ​ഫി​യു​ദ്ദീ​ൻ. ബെ​യ്റൂ​ട്ടി​ൽ വ്യാ​ഴാ​ഴ്ച ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ഹി​സ്ബു​ള്ള ക​മാ​ൻ​ഡ​ർ മു​ഹ​മ്മ​ദ് റാ​ഷ് സ്കാ​ഫി കൊ​ല്ല​പ്പെ​ട്ടു. 2000 മു​ത​ൽ ഹി​സ്ബു​ള്ള​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ളാ​ണ് സ്കാ​ഫി. ഇ​സ്രേ​ലി സേ​ന തി​ങ്ക​ളാ​ഴ്ച മു​ത​ൽ തെ​ക്ക​ൻ ല​ബ​ന​നി​ൽ ന​ട​ത്തു​ന്ന ക​ര​യാ​ക്ര​മ​ണ​ത്തി​ൽ 21 ക​മാ​ൻ​ഡ​ർ​മാ​ർ ഉ​ൾ​പ്പെ​ടെ 250ലേ​റെ ഭീ​ക​ര​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. 2000 കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്രേ​ലി സേ​ന ആ​ക്ര​മ​ണം ന​ട​ത്തി.


Source link

Related Articles

Back to top button