KERALAM
ഓണാഘോഷ പരിപാടിക്കിടെ തീറ്റമത്സരം; തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു
പാലക്കാട്: തീറ്റ മത്സരത്തിനിടെ തൊണ്ടയിൽ ഇഡ്ഡലി കുടുങ്ങി ഒരാൾ മരിച്ചു. പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടികൾക്കിടെയാണ് സംഭവം. പാലക്കാട് കഞ്ചിക്കോട് ആലാമകം സ്വദേശി ബി സുരേഷാണ് മരിച്ചത്. മത്സരത്തിനിടെ ഇഡ്ഡലി വിഴുങ്ങുന്നതിനിടെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Source link