KERALAMLATEST NEWS

തൃശൂർ പൂരം കലക്കിയതിൽ തുടരന്വേഷണം, എഡിജിപി സ്ഥാനത്ത് അജിത് കുമാർ തുടരുമോ? തീരുമാനങ്ങൾ മന്ത്രിസഭാ യോഗത്തിൽ

തിരുവനന്തപുരം: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ തുടരന്വേഷണത്തിന് മന്ത്രിസഭാ യോഗത്തിൽ ഇന്ന് തീരുമാനമെടുക്കും. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിൽ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. പൂരം കലക്കിയതിൽ എഡിജിപി എംആർ അജിത് കുമാറിന്റെ പങ്കിനെക്കുറിച്ചും ഡിജിപി അന്വേഷണം നടത്തും. പൂരം അട്ടിമറിച്ചതിൽ മറ്റൊരു അന്വേഷണവും ഉണ്ടാകും. അതേസമയം, പുതിയ അന്വേഷണം പ്രഖ്യാപിക്കുമ്പോഴും എംആർ അജിത് കുമാർ എഡിജിപി സ്ഥാനത്ത് തുടരുമോ എന്നതാണ് പ്രധാനം. ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് മുൻപ് അജിത് കുമാറിനെ മാറ്റുമെന്ന പ്രതീക്ഷയിലാണ് സിപിഐ.

അതേസമയം, പൂരം കലക്കിയ സംഭവത്തിൽ തൃശൂർ പൊലീസ് കമീഷണറായിരുന്ന അങ്കിത് അശോകിനെതിരെ നടപടി ആവശ്യപ്പെടുന്ന ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഉന്നതതല അന്വേഷണത്തിന്റെ റിപ്പോർട്ട് കാത്തിരിക്കുകയാണെന്ന് സർക്കാർ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ, തൃശൂർ സ്വദേശി പി സുധാകരൻ എന്നിവരാണ് ഹർജി നൽകിയത്. തൃശൂർ പൂരത്തിന്റെ കാലങ്ങളായുള്ള ആചാരങ്ങൾ പൊലീസ് കമീഷണർ തടസപ്പെടുത്തിയെന്നും അധികാര പരിധി മറികടന്നുവെന്നുമാണ് ഹർജിയിൽ പറയുന്നു.


Source link

Related Articles

Back to top button