'ഒരു നടനെ അനശ്വരനാക്കാൻ ഒരു സിനിമ മതി'
‘ഒരു നടനെ അനശ്വരനാക്കാൻ ഒരു സിനിമ മതി’
‘ഒരു നടനെ അനശ്വരനാക്കാൻ ഒരു സിനിമ മതി’
മനോരമ ലേഖിക
Published: October 03 , 2024 06:27 PM IST
Updated: October 03, 2024 06:35 PM IST
1 minute Read
കീരിക്കാടൻ ജോസ്.
കീരിക്കാടൻ ജോസ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മോഹൻരാജിന്റെ നിര്യാണത്തിൽ അനുശോചിച്ച് തിരക്കഥാകൃത്ത് ബോബി. ഒരു നടനെ അനശ്വരനാക്കാൻ ഒരു സിനിമ മതിയാകുമെന്ന് മോഹൻരാജിന്റെ കരിയർ പരാമർശിച്ച് ബോബി കുറിച്ചു. കിരീടം എന്ന ചിത്രത്തിലെ ഒറ്റ കഥാപാത്രത്തിലൂടെയാണ് മോഹൻരാജ് എന്ന നടൻ മലയാളികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയത്.
ബോബിയുടെ വാക്കുകൾ: തന്റെ സിനിമാ ജീവിതത്തിലുടനീളം, കീരിക്കാടൻ ജോസ് എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്, എക്കാലത്തെയും ക്ലാസിക്കായ ‘കിരീടം’ എന്ന സിനിമയിൽ അദ്ദേഹം അഭിനയിച്ച വില്ലന്റെ പേരായിരുന്നു അത്. സിനിമയിൽ അത്രയും സ്വാധീനം ചെലുത്തിയ കഥാപാത്രമായിരുന്നു അത്. ഒരു നടനെ അനശ്വരനാക്കാൻ ചിലപ്പോൾ ഒരു സിനിമ മതിയാകും.
തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടിൽ വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. കിരീടം സിനിമയിലെ കീരിക്കാടൻ ജോസ് എന്ന വില്ലൻ കഥാപാത്രമാണ് മോഹൻ രാജിനെ പ്രശസ്തനാക്കിയത്. ചെങ്കോൽ, നരസിംഹം, ഹലോ, മായാവി തുടങ്ങിയ മുന്നൂറോളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്.
English Summary:
‘One film is enough to make an actor immortal’ ; About Keerikkadan Jose
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-celebrity-celebritydeath mo-entertainment-movie 41pf8a1m4vroqjflssg2uabcnn f3uk329jlig71d4nk9o6qq7b4-list
Source link