CINEMA

വിനായകന്റെയും സുരാജിന്റെയും രംഗങ്ങൾ പുറത്ത്: ‘തെക്ക് വടക്ക്’ നാളെ റിലീസ്

വിനായകന്റെയും സുരാജിന്റെയും രംഗങ്ങൾ പുറത്ത്: ‘തെക്ക് വടക്ക്’ നാളെ റിലീസ് | Thekku Vadakku Teaser

വിനായകന്റെയും സുരാജിന്റെയും രംഗങ്ങൾ പുറത്ത്: ‘തെക്ക് വടക്ക്’ നാളെ റിലീസ്

മനോരമ ലേഖകൻ

Published: October 03 , 2024 11:22 AM IST

1 minute Read

നാളെ തിയറ്ററുകളിലെത്തുന്ന തെക്ക് വടക്ക് സിനിമയുടെ രണ്ടു സീനുകൾ ടീസറുകളായി പുറത്തു വിട്ടത് പ്രേക്ഷകർക്ക് സർപ്രൈസായി. വിനായകന്റെയും സുരാജിന്റെയും ഓരോ സീനുകൾ വീതമാണ് പുറത്തു വന്നത്. “സിനിമയുടെ സ്വഭാവവും രസികത്തവും പ്രേക്ഷകർക്ക് വ്യക്തമാകാനാണ് സീനുകൾ തന്നെ പുറത്തു വിട്ടത്”- നിർമാതാവ് അൻജന ഫിലിപ്പ് പറഞ്ഞു.

മകളുടെ കല്യാണം കഴിഞ്ഞ് മകന് കാനഡയിൽ പോകണം എന്ന് സുരാജ് വെഞ്ഞാറമ്മൂടിന്റെ കഥാപാത്രമായ ശങ്കുണ്ണിയോട് ഭാര്യ പറയുമ്പോൾ സുരാജ് പ്രതികരിക്കുന്ന സീനാണ് പുറത്തു വന്നതിൽ ആദ്യത്തേത്. മകനെ കൊണ്ട് നുണപറഞ്ഞ് ചാക്ക് ചുമപ്പിക്കുന്ന ശങ്കുണ്ണിയെ സീനിൽ കാണാം. 

വക്കീൽ ഓഫീസിലെത്തിയ വിനായകൻ അവതരിപ്പിക്കുന്ന മാധവൻ വിനാതാ അഭിഭാഷകരോട് ഇംഗ്ലീഷിൽ സംസാരിക്കുന്നതാണ് രണ്ടാമത്തേത്. അഡ്വ. അലക്സാണ്ടറെ തിരഞ്ഞെത്തുന്ന മാധവന്റെ വാക്കുകളിൽ കേസ് സംബന്ധമായ കാര്യത്തിനാണ് വന്നതെന്ന് വ്യക്തം.

അരിമിൽ ഉടമയാണ് ശങ്കുണ്ണി. മാധവൻ റിട്ടയേഡ് കെഎസ്ഇബി എഞ്ചിനീയറും- ഇരുവർക്കും ഇടയിലെ പോരാണ് സിനിമ അവതരിപ്പിക്കുന്നത്. ലോകമാകെ തിയറ്ററുകളിൽ തെക്ക് വടക്ക് നാളെ റിലീസ് ചെയ്യും. കേരളത്തിൽ ഇരുന്നൂറിലേറെ തിയറ്ററുകളിലുണ്ട്. ബുക്കിങ് ആരംഭിച്ചു.

English Summary:
Watch Thekku Vadakku Teaser

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-surajvenjaramoodu 34c17kg4i0g6e2416sr3nk73fo f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer mo-entertainment-movie-vinayakan


Source link

Related Articles

Back to top button