KERALAM
1000 ഇ ഓട്ടോകൾക്ക് കൂടി 30,000 രൂപ സബ്സിഡി
തിരുവനന്തപുരം: വൈദ്യുതി വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഈ സാമ്പത്തിക വർഷം 1000 ഇ ഓട്ടോറിക്ഷകൾക്ക് കൂടി സർക്കാർ സഹായം നൽകും. ഇ ഓട്ടോറിക്ഷ വാങ്ങുന്നവർക്ക് 30,000 രൂപ മോട്ടോർവാഹന വകുപ്പ് വഴി വിതരണം ചെയ്യും. ഇതിനായി മൂന്നുകോടി രൂപ അനുവദിച്ചു. ഇതുവരെ 3667 ഇ ഓട്ടോറിക്ഷകൾക്ക് 30,000 രൂപ വീതം നൽകിയിരുന്നു. 11 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ ചെലവിട്ടത്. വാഹന വിലയുടെ 25 ശതമാനം അല്ലെങ്കിൽ 30,000 രൂപയാണ് സബ്സിഡി.
Source link