WORLD
അവകാശവാദം തെറ്റോ? ഇറാന്റെ മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്
ടെല്‍ അവീവ്: കഴിഞ്ഞദിവസം ഇസ്രയേലിനുനേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കനത്ത നാശനഷ്ടങ്ങളെന്ന് റിപ്പോര്‍ട്ട്. ആക്രമണത്തിന് ശേഷം ഇസ്രയേലില്‍ നിന്ന് പുറത്തുവന്ന ചിത്രങ്ങളാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. വീടുകളും സ്‌കൂളുകളും ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങളും വാഹനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായി ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. അതേസമയം ആളപായത്തിന്റെ സൂചനകള്‍ ചിത്രങ്ങളില്‍ ഇല്ല. 181 മിസൈലുകളാണ് ഇറാന്‍ ഇസ്രയേലിനെതിരെ തൊടുത്തുവിട്ടത്. ഇവയെ തങ്ങളുടെ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം തകര്‍ത്തുവെന്നാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്. സൈറണുകള്‍ മുഴക്കിയും മൊബൈല്‍ ഫോണില്‍ അറിയിപ്പുനല്‍കിയും മറ്റും ജനങ്ങളെ ബങ്കറുകളിലേക്ക് മാറ്റിയതിനാലാണ് ആളപായമില്ലാത്തത് എന്നാണ് വിലയിരുത്തല്‍.
Source link