SPORTS

ഇ​​റാ​​നി​​: ട്രി​​പ്പി​​ൾ ഫി​​ഫ്റ്റി


ല​​ക്നോ: ഇ​​റാ​​നി ക​​പ്പ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം ര​​ഞ്ജി ട്രോ​​ഫി ചാ​​ന്പ്യ​ന്മാ​​രാ​​യ മും​​ബൈ സ്വ​​ന്ത​​മാ​​ക്കി. തു​​ട​​ക്ക​​ത്തി​​ൽ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​പ്പെ​​ട്ടെ​​ങ്കി​​ലും തു​​ട​​ർ​​ന്ന് മൂ​​ന്ന് അ​​ർ​​ധ​​സെ​​ഞ്ചു​​റി​​ക​​ൾ പി​​റ​​ന്ന​​തോ​​ടെ മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 237 എ​​ന്ന നി​​ല​​യി​​ൽ മും​​ബൈ ഒ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​പ്പി​​ച്ചു. പൃ​​ഥ്വി ഷാ (4), ​​ആ​​യു​​ഷ് മാ​​ത്രെ (19), ഹാ​​ർ​​ദി​​ക് ത​​മോ​​ർ (0) എ​​ന്നി​​വ​​രു​​ടെ വി​​ക്ക​​റ്റു​​ക​​ളാ​​ണ് തു​​ട​​ക്ക​​ത്തി​​ൽ മും​​ബൈ​​ക്കു ന​​ഷ്ട​​പ്പെ​​ട്ട​​ത്. ക്യാ​​പ്റ്റ​​ൻ അ​​ജി​​ങ്ക്യ ര​​ഹാ​​നെ (86 നോ​​ട്ടൗ​​ട്ട്), ശ്രേ​​യ​​സ് അ​​യ്യ​​ർ (57), സ​​ർ​​ഫ​​റാ​​സ് ഖാ​​ൻ (54 നോ​​ട്ടൗ​​ട്ട്) എ​​ന്നി​​വ​​ർ ആ​​ദ്യ​​ദി​​നം അ​​ർ​​ധ​​സെ​​ഞ്ചു​​റി നേ​​ടി.

അ​​ഞ്ചാം വി​​ക്ക​​റ്റി​​ൽ ര​​ഹാ​​നെ​​യും സ​​ർ​​ഫ​​റാ​​സും അ​​ഭേ​​ദ്യ​​മാ​​യ 98 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. ഇ​​ന്ത്യ​​ൻ ക്യാ​​ന്പി​​ൽ​​നി​​ന്ന് ഇ​​റാ​​നി ട്രോ​​ഫി​​ക്കാ​​യി മും​​ബൈ ടീ​​മി​​നൊ​​പ്പം ചേ​​ർ​​ന്ന സ​​ർ​​ഫ​​റാ​​സ് മി​​ക​​ച്ച ഫോ​​മി​​ലാ​​ണ് ആ​​ദ്യ​​ദി​​നം ബാ​​റ്റ് ചെ​​യ്ത​​ത്.


Source link

Related Articles

Back to top button