KERALAM

വിവാഹ വാഗ്ദാനം നൽകി പീഡനം, പ്രതി അറസ്റ്റിൽ

വെമ്പായം:വട്ടപ്പാറ സ്വദേശിനിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി നാലു വർഷത്തോളം പീഡിപ്പിക്കുകയും 5 ലക്ഷത്തോളും രൂപ തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ.പാലോട് മീൻമുട്ടി തടത്തരികത്തു വീട്ടിൽ നിധി (36) നെയാണ് വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തത്.ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതിയെ 2018 ൽ സാമൂഹ്യ മാദ്ധ്യമത്തിലൂടെയാണ് പരിചയപ്പെട്ടത്. പാലോടുള്ള വീട്ടിൽ വച്ചും യുവതിയുടെ വീട്ടിൽ വച്ചും സുഹൃത്തുക്കളുടെ വീട്ടിലും കന്യാകുമാരിയിലെ ലോഡ്ജിൽ വച്ചുമാണ് പീഡിപ്പിച്ചത്.തുടർന്ന് പലതവണയായി അഞ്ച് ലക്ഷത്തോളം രൂപ ഭീഷണിപ്പെടുത്തി കൈക്കലാക്കി.വിവാഹം കഴിക്കാതെയും പണം തിരികെ നൽകാതെയും പ്രതി മുങ്ങിയതിനെ തുടർന്ന് യുവതി അന്വേഷിച്ചപ്പോഴാണ് പ്രതി മറ്റൊരു സ്ത്രീയോടൊപ്പം താമസിക്കുന്നതായി അറിഞ്ഞത്. യുവതി പ്രതിയെ അന്വേഷിച്ചു പോയതിനെ തുടർന്ന് ഇയാൾ ഭീഷണിപ്പെടുത്തി മടക്കി അയച്ചു. തുടർന്നാണ് യുവതി വട്ടപ്പാറ പൊലീസിൽ പരാതി നൽകിയത്.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button