മേക്കപ്പ് ആർട്ടിസ്റ്റിന് അശ്ലീല സ്റ്റിക്കർ അയച്ച മേക്കപ്പ്മാനെതിരെ കേസ്
കൊല്ലം: വനിതാ മേക്കപ്പ് ആർട്ടിസ്റ്റിന് അശ്ലീല സ്റ്റിക്കർ
അയച്ചെന്ന പരാതിയിൽ എറണാകുളം സ്വദേശിക്കെതിരെ പൂയപ്പള്ളി പൊലീസ് കേസെടുത്തു. മേക്കപ്പ്മാൻ രതീഷിനെതിരെയാണ് പൂയപ്പള്ളി സ്വദേശിനിയുടെ പരാതിയിൽ കേസെടുത്തത്.
ഒരുവർഷം മുമ്പ് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ തർക്കമുണ്ടായതിനു പിന്നാലെ രതീഷ് അശ്ലീല സ്റ്റിക്കർ അയച്ചെന്നാണ് പരാതി. കൊല്ലം റൂറൽ എസ്.പിക്കാണ് യുവതി പരാതി നൽകിയത്. വനിത എസ്.ഐ പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയശേഷം പരാതി പൂയപ്പള്ളി പൊലീസിന് കൈമാറി. പൂയപ്പള്ളി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത ശേഷം സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറി.
ഇതേ വനിതാ മേക്കപ്പ് ആർട്ടിസ്റ്റിനോട് 2013ൽ പൊൻകുന്നത്തെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് മോശമായി പെരുമാറിയെന്ന പരാതിയിൽ മേക്കപ്പ് മാനേജർക്കെതിരെ പൊൻകുന്നം പൊലീസ് കേസെടുത്തിരുന്നു.
Source link