ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും ടാറ്റ മോട്ടോഴ്സും ധാരണാപത്രം ഒപ്പുവച്ചു
തൃശൂർ: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മുഖേന വാണിജ്യവാഹനങ്ങൾക്കു ഫിനാൻസ് സൗകര്യം ലഭ്യമാക്കുന്നതിനുള്ള ധാരണാപത്രത്തിൽ പ്രമുഖ വാഹനനിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് ഒപ്പുവച്ചു. ടാറ്റയുടെ ചെറുതും ഭാരം കുറഞ്ഞതുമായ വാണിജ്യവാഹനങ്ങൾക്കാണ് ആദ്യഘട്ടത്തിൽ ഇസാഫ് ബാങ്കിലൂടെ ഫിനാൻസ് സൗകര്യം ലഭിക്കുക. കാലക്രമേണ, ടാറ്റ നിർമിക്കുന്ന മുഴുവൻ വാണിജ്യവാഹനങ്ങൾക്കും ഫിനാൻസിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് ഇസാഫ് ബാങ്ക് അറിയിച്ചു.
സംരംഭകത്വ ശക്തീകരണം എന്ന ബാങ്കിന്റെ പ്രഖ്യാപിതനയത്തിന്റെ ഭാഗമാണു ടാറ്റ മോട്ടോഴ്സുമായുള്ള പരസ്പരസഹകരണമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഹേമന്ത്കുമാർ തംത പറഞ്ഞു.

Source link