KERALAMLATEST NEWS

അൻവറിനെപ്പറ്റി വേവലാതിയില്ല: ടി.പി രാമകൃഷ്ണൻ

പത്തനംതിട്ട: സി.പി.എമ്മിന്റെ അണികൾ ഭദ്രമാണെന്നും അൻവറിന്റെ പൊതുയോഗത്തെക്കുറിച്ച് പാർട്ടിക്ക് വേവലാതിയില്ലെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. പത്തനംതിട്ടയിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിന് എതിരായി പറയുമ്പോൾ കേൾക്കാൻ ആളുകൂടും. അൻവറിന്റെ യോഗത്തിന് ആളുകൂടിയത് അങ്ങനെയാണ്. മുൻകാലങ്ങളിലും ഇതേപോലെ എത്രയോ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് പാർട്ടി മുന്നോട്ടു പോയിട്ടുണ്ട്. അൻവറിനെതിരെ കേസെടുത്തത് പരാതിയുടെ അടിസ്ഥാനത്തിലാണ്. അൻവർ പാർട്ടി അംഗമല്ല. സി.പി.എമ്മിന് അർഹതപ്പെട്ട നിലമ്പൂർ സീറ്റിൽ അൻവറിനെ നിറുത്തി. അന്നത്തെ സാഹചര്യത്തിലാണ് ആ തീരുമാനമെടുത്തത്. അതല്ലാതെ യാതൊരു ബന്ധവും അൻവറും സി.പി.എമ്മും തമ്മിലില്ല. പാർട്ടിയെ സ്‌നേഹിക്കുന്നവർ ഒരിക്കലും പാർട്ടിക്കെതിരെ പരസ്യമായ അഭിപ്രായം പറയാറില്ലെന്നും അദ്ദേഹം പറഞ്ഞു.


Source link

Related Articles

Back to top button