''നിനക്ക് എന്ത് ആവശ്യം വന്നാലും ഞാൻ ഓടിയെത്തും''; ഹൻസികയുടെ പിറന്നാൾദിനത്തിൽ അഹാന
”നിനക്ക് എന്ത് ആവശ്യം വന്നാലും ഞാൻ ഓടിയെത്തും”; ഹൻസികയുടെ പിറന്നാൾദിനത്തിൽ അഹാന
”നിനക്ക് എന്ത് ആവശ്യം വന്നാലും ഞാൻ ഓടിയെത്തും”; ഹൻസികയുടെ പിറന്നാൾദിനത്തിൽ അഹാന
മനോരമ ലേഖിക
Published: September 30 , 2024 02:38 PM IST
1 minute Read
അനുജത്തി ഹൻസികയുടെ പത്തൊൻപതാം പിറന്നാളിനു ക്യൂട് വിഡിയോ പങ്കുവച്ച് അഹാന കൃഷ്ണ. അച്ഛൻ കൃഷ്ണകുമാർ പകർത്തിയ പഴയൊരു വിഡിയോ ആണ് അനുജത്തിയുടെ ജന്മദിനത്തിന് ആശംസകൾ നേരാൻ അഹാന തിരഞ്ഞെടുത്തത്. വിഡിയോയിൽ കൈക്കുഞ്ഞായ ഹൻസികയെ കയ്യിലെടുത്ത് അമ്മ സിന്ധു കൃഷ്ണകുമാറും കുഞ്ഞനുജത്തിയുടെ കൃസൃതികളോട് കൗതുകത്തോടെ പ്രതികരിക്കുന്ന അഹാനയെയും കാണാം.
പൂച്ചെടികളുടെ അടുത്ത് നിന്ന് പോസ് ചെയ്യുന്ന സിന്ധു കൃഷ്ണകുമാറിന്റെ കയ്യിലിരുന്ന് ഇലയും പൂക്കളും പറിക്കാൻ ശ്രമിക്കുകയാണ് കുഞ്ഞു ഹൻസിക. അടുത്ത് വല്ല്യേച്ചിയായി അഹാനയുമുണ്ട്. ഹൻസികയുടെ കുസൃതികൾ ആവേശത്തോടും കൗതുകത്തോടും അച്ഛൻ കൃഷ്ണകുമാറിനോടു പറയുകയാണ് അഹാന. കുഞ്ഞനുജത്തിയുമായി അഹാനയ്ക്കുള്ള വാത്സല്യവും സ്നേഹവും തെളിമയോടെ വിഡിയോയിൽ കാണാം.
ഹൻസികയുടെ ക്യൂട്ട് വിഡിയോയ്ക്കൊപ്പം വികാരഭരിതമായ കുറിപ്പും അഹാന പങ്കുവച്ചു. ”സ്നേഹമേ, നിനക്ക് പത്തൊൻപതാം പിറന്നാൾ ആശംസകൾ. നീ ജനിച്ച ദിവസം മുതൽ ചെയ്യുന്ന ഓരോ കാര്യങ്ങൾക്കും ഞാൻ വളരെ പ്രാധാന്യം നൽകുന്നുണ്ട്. നിനക്ക് അറിയാമല്ലോ; ഞാൻ എവിടെയാണെങ്കിലും, എത്ര തിരക്കിലാണെങ്കിലും നിനക്കൊരു ആവശ്യം വന്നാൽ ഞാൻ ഓടിയെത്തും. പിറന്നാൾ ആശംസകൾ എന്റെ കുഞ്ഞി,” അഹാന കുറിച്ചു.
English Summary:
Ahaana wishes Hanisika on her 19th Bday
7rmhshc601rd4u1rlqhkve1umi-list 7q1gtrc97gttico03kie4qa27r mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ahaanakrishna mo-entertainment-movie-haniskakrishna
Source link