KERALAM
ബാലചന്ദ്ര മേനോന്റെ പരാതിയിൽ കേസെടുത്തു
കൊച്ചി: അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചെന്ന നടനും സംവിധായകനുമായ ബാലചന്ദ്ര മേനോന്റെ പരാതിയിൽ ചില യൂട്യൂബ് ചാനലുകൾക്കെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. ഐ.ടി ആക്ട് പ്രകാരമാണ് കേസ്.
സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതായി ബാലചന്ദ്രമേനോൻ ഡി.ജി.പിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയിരുന്നു. ആലുവ സ്വദേശിയായ നടിയുടെ അഭിഭാഷകൻ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും പരാതിപ്പെട്ടിരുന്നു. യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കം പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് സൈബർ പൊലീസ് അറിയിച്ചു.
Source link