യുക്രെയ്ൻ ആശുപത്രിയിൽ റഷ്യൻ ആക്രമണം; ഒന്പതു പേർ മരിച്ചു
കീവ്: വടക്കുകിഴക്കൻ യുക്രെയ്നിലെ സുമി നഗരത്തിൽ ആശുപത്രിക്കു നേർക്ക് റഷ്യൻ സേന നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടു. 12 പേർക്കു പരിക്കേറ്റു. ശനിയാഴ്ച രാവിലെ രണ്ടു തവണ ഡ്രോൺ ആക്രമണം ഉണ്ടായി. ആദ്യ ആക്രമണത്തെത്തുടർന്ന് രക്ഷാപ്രവർത്തനം നടക്കുന്നതിനിടെയായിരുന്നു രണ്ടാമത്തെ സ്ഫോടനം.
ആശുപത്രിയുടെ മൂന്നു നിലകൾ ഭാഗികമായി തകരുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു. സമീപത്തെ പാർപ്പിടസമുച്ചയങ്ങൾക്കും വലിയ കേടുപാടുണ്ടായി.
Source link