KERALAMLATEST NEWS

എ ഡി ജി പി അജിത്‌കുമാർ കണ്ണൂരിലെ ക്ഷേത്രങ്ങളിലെത്തി ശത്രുസംഹാര പൂജ നടത്തി

കണ്ണൂർ : വിവാദങ്ങൾക്കിടെ എ.ഡി,​ജി,​പി അജിത്‌കുമാർ കണ്ണൂരിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി. ശത്രുസംഹാര പൂജ അടക്കമുള്ള വഴിപാടുകൾ നടത്തി പ്രാർത്ഥിച്ചതായാണ് വിവരം. ഞായറാഴ്ച രാവിലെ ​ പ​ഴ​യ​ങ്ങാ​ടി​ ​മാ​ടാ​യി​ക്കാ​വി​ലാ​ണ് ​ആ​ദ്യ​മെ​ത്തി​യ​ത്.​ ​തു​ട​ർ​ന്ന് ​ത​ളി​പ്പ​റ​മ്പ് ​രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്രം,​ ​കാ​ഞ്ഞി​ര​ങ്ങാ​ട് ​വൈ​ദ്യ​നാ​ഥ​ ​ക്ഷേ​ത്രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ദ​ർ​ശ​നം​ ​ന​ട​ത്തി.

പു​ല​ർ​ച്ചെ​ ​അ​ഞ്ചോ​ടെ​യാ​ണ് ​മാ​ടാ​യി​ക്കാ​വി​ലെ​ത്തി​യ​ത്.​ ​ശാ​ക്തേ​യ​ ​ക്ഷേ​ത്ര​മാ​യ​ ​ഇ​വി​ട​ത്തെ​ ​പ്ര​ധാ​ന​ ​വ​ഴി​പാ​ടാ​ണ് ​ശ​ത്രു​സം​ഹാ​ര​ ​പൂ​ജ.​ ​ത​ളി​പ്പ​റ​മ്പ് ​രാ​ജ​രാ​ജേ​ശ്വ​ര​ ​ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ ​അ​ദ്ദേ​ഹം​ ​പ​ട്ടം​താ​ലി,​ ​നെ​യ്‌​വി​ള​ക്ക്,​ ​പു​ഷ്പാ​ഞ്ജ​ലി​ ​എ​ന്നീ​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തി.​ ​കാ​ഞ്ഞി​ര​ങ്ങാ​ട് ​വൈ​ദ്യ​നാ​ഥ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ജ​ല​ധാ​ര,​ ​ക്ഷീ​ര​ധാ​ര,​ ​ആ​ൾ​രൂ​പം,​ ​നെ​യ്‌​വി​ള​ക്ക്,​ ​പു​ഷ്പാ​ഞ്ജ​ലി​ ​എ​ന്നീ​ ​വ​ഴി​പാ​ടു​ക​ൾ​ ​ന​ട​ത്തി.​ ​ര​ഹ​സ്യ​ ​സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു​ ​എ.​ഡി.​ജി.​പി​യു​ടേ​ത്.​ ​സു​ര​ക്ഷ​യ്ക്കാ​യി​ ​ഒ​രു​ ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​മാ​ത്ര​മാ​ണു​ണ്ടാ​യി​രു​ന്ന​ത്.​ ​ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നു​ ​ശേ​ഷം​ ​ക​ണ്ണൂ​ർ​ ​എ.​ആ​ർ​ ​ക്യാ​മ്പി​ലെ​ത്തി​യ​ ​അ​ജി​ത് ​കു​മാ​ർ​ ​വൈ​കി​ട്ട് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​മ​ട​ങ്ങി.​

അജിത്‌കുമാറിനെ ചുമതലയിൽ നിന്ന് നീക്കണമെന്ന് സി.പി,​ഐ അടക്കമുള്ള ഭരണപക്ഷ പാർട്ടികൾ ആവശ്യപ്പെടുമ്പോഴാണ് എ.ഡി.ജി.പിയുടെ ക്ഷേത്രദർശന വാർത്ത പുറത്തുവരുന്നത്. ആർ.എസ്.എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയ എ.ഡി.ജി.പി ക്രമസമാധാന ചുമതലയിൽ തുടരില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ശനിയാഴ്ച വ്യക്തമാക്കിയിരുന്നു. എ.ഡി.ജി.പിക്കെതിരെ ഉയർന്ന പരാതികളിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button