WORLD

ലാസ് വേഗസില്‍ ട്രംപിന്റെ പടുകൂറ്റൻ നഗ്നപ്രതിമ; 2016 തിരഞ്ഞെടുപ്പുകാലത്തെ തനിയാവര്‍ത്തനം


ലാസ് വേഗസ് (യു.എസ്): അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന്റെ ഭീമൻ നഗ്ന പ്രതിമ നടുറോഡില്‍. യു.എസ്സിലെ നൊവാഡ സംസ്ഥാനത്തെ ലാസ് വേഗസ് നഗരത്തിലാണ് 43 അടി വലിപ്പമുള്ള ഭീമാകാരന്‍ പ്രതിമ സ്ഥാപിച്ചത്. നഗരത്തിലെ പ്രധാന ഹൈവേയായ ഇന്റര്‍‌സ്റ്റേറ്റ് 15-ലാണ് നഗ്നപ്രതിമ പ്രത്യക്ഷപ്പെട്ടത്. മഞ്ഞനിറത്തിലുള്ള മുടിയും ചാടിയ വയറുമായി വിഷാദഭാവത്തിലാണ് ട്രംപിന്റെ നഗ്നപ്രതിമയുള്ളത്. ‘കുടിലവും അശ്ലീലവും’ (Crooked and Obscene) എന്ന് പ്രതിമയുടെ താഴെ എഴുതിയിട്ടുണ്ട്. ഇരുമ്പുകമ്പികളും റബ്ബര്‍ ഫോമും ഉയയോഗിച്ചാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. ഏകദേശം 2720 കിലോഗ്രാമിലേറെ (ഏകദേശം 6000 പൗണ്ട്) ഭാരമുണ്ട്.


Source link

Related Articles

Back to top button