WORLD

‘ജീവിതത്തിലെ ഏറ്റവും കാഠിന്യമേറിയ തീരുമാനം’; ഫാമിലെ 125 മുതലകളെ കൊലപ്പെടുത്തി ഉടമ


ബാങ്കോക്ക്: പ്രദേശത്തെ ആകെമാനം ബാധിച്ച പ്രളയത്തെ തുടര്‍ന്ന് സ്വന്തം ഫാമില്‍ വളര്‍ത്തിയിരുന്ന 125 മുതലകളെ കൊലപ്പെടുത്താന്‍ നിര്‍ബന്ധിതനായി ഒരു കര്‍ഷകന്‍. വടക്കന്‍ തായ്‌ലന്‍ഡിലെ ലാംഫുനില്‍ മുതല ഫാം ഉടമസ്ഥനായ എന്‍. ഖുംകഡാണ് ഫാമിലെ മുതലകളെ കൂട്ടക്കശാപ്പ് നടത്തിയത്. പ്രളയ സാഹചര്യത്തില്‍ മുതലകള്‍ കൂട്ടില്‍നിന്ന് രക്ഷപ്പെടുകയും ആളുകള്‍ക്കും മൃഗങ്ങള്‍ക്കും ഭീഷണി ഉയര്‍ത്തുന്നത് തടയാനുമാണ് ഇങ്ങനൊരു കടുംകൈ ചെയ്യുന്നത് ഖുംകഡ് പറയുന്നു. ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴ, മുതലവളര്‍ത്തു കേന്ദ്രത്തിന്റെ ഭിത്തികള്‍ തകര്‍ത്തതായി ഖുംകഡ് കൂട്ടിച്ചേര്‍ത്തു.


Source link

Related Articles

Back to top button