WORLD
ആഴത്തിലേക്കും തുളച്ചെത്തി വൻനാശം വരുത്തും; നസ്രള്ളയ്ക്കുമേൽ വർഷിച്ച ‘ബങ്കർ ബസ്റ്റർ’ US-ന്റെ സമ്മാനം
ജറുസലേം: ലെബനനിലെ സായുധസംഘവും രാഷ്ട്രീയശക്തിയുമായ ഹിസ്ബുള്ളയുടെ തലവൻ ഹസൻ നസ്രള്ളയെ കൊലപ്പെടുത്താൻ ഇസ്രയേൽ ബങ്കർ ബസ്റ്റർ ബോംബുകൾ ഉപയോഗിച്ചതായി ഇറാൻ ആരോപണം. 5000 പൗണ്ട് ബങ്കർ ബസ്റ്റർ ബോംബ് ഉപയോഗിച്ചതായാണ് ആരോപണം. യു.എസ് നൽകിയ ബോംബുകളാണ് ഇസ്രയേൽ ഉപയോഗിച്ചതെന്നും ഇറാൻ പറയുന്നു. യു.എസ് സൈന്യം വികസിപ്പിച്ചെടുത്ത ആയുധങ്ങളാണ് ബസ്റ്റർ ബോംബുകൾ. സൈനിക ബങ്കറുകൾ, ഭൂഗർഭ നിർമിതികൾ തുടങ്ങി പരമ്പരാഗത യുദ്ധോപരണങ്ങൾക്ക് നശിപ്പിക്കാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ തകർക്കുന്നതിനാണ് ബസ്റ്റർ ബോംബുകൾ ഉപയോഗിക്കുന്നത്. കാലക്രമേണ, ഇവ യുദ്ധത്തിൽ അത്യന്താപേക്ഷിതമായി മാറുകയായിരുന്നു. നിർണായകമായ ലക്ഷ്യസ്ഥാനങ്ങൾ നിർവീര്യമാക്കുന്നതിന് ഇവ സേനകളെ പ്രാപ്തരാക്കുന്നു.
Source link