WORLD

ഹെലൻ ചുഴലിക്കൊടുങ്കാറ്റ്: അമേരിക്കയിൽ മരണം 43 ആയി


അറ്റ്‌ലാന്‍റ: ഹെ​ല​ൻ ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ​ത്തു​ട​ർ​ന്ന് വ​ട​ക്കു​കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​യി​ൽ വ്യാ​പ​ക നാ​ശം. വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി 43 പേ​ർ മ​രി​ച്ചു. വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ട​തോ​ടെ 35 ല​ക്ഷ​ത്തോ​ളം പേ​ർ ദു​രി​ത​ത്തി​ലാ​യി. നി​ര​വ​ധി വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​ണ്. ഫ്ലോ​റി​ഡ, ജോ​ർ​ജി​യ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് കെ​ടു​തി​ക​ളേ​റെ​യും ഉ​ണ്ടാ​യ​ത്. കാ​റ്റി​ന്‍റെ ശ​ക്തി കു​റ​ഞ്ഞെ​ങ്കി​ലും പ​ല​യി​ട​ത്തും ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്.

അ​തി​നാ​ൽ ന​ദി​ക​ളും ഡാ​മു​ക​ളും നി​റ​യു​ന്ന​ത് ഭീ​ഷ​ണി സൃ​ഷ്‌​ടി​ച്ചി​ട്ടു​ണ്ട്. ടെ​ന്നീ​സി​യി​ലെ യു​ണി​കൊ​യ് കൗ​ണ്ടി​യി​ൽ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളം ക​യ​റി​യ​തി​നെ​ത്തു​ട​ർ​ന്ന് രോ​ഗി​ക​ളെ സു​ര​ക്ഷി​ത​കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റി. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി നി​ര​വ​ധി ഹെ​ലി​കോ​പ്റ്റ​റു​ക​ളും ബോ​ട്ടു​ക​ളും ഉ​പ​യോ​ഗി​ച്ചു​വ​രു​ന്നു.


Source link

Related Articles

Back to top button