KERALAMLATEST NEWS

തൃശൂരിൽ എ.ടി.എം കൊള്ള, തമിഴ്നാട്ടിൽ പിടിച്ചു, പൊലീസ് വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു

# ആറംഗസംഘം പിടിയിൽ

# കൊള്ളയടിച്ചത് മൂന്ന്
എ.ടി.എമ്മിലെ 69.43 ലക്ഷം

തൃശൂർ: രണ്ടു മണിക്കൂറിനുള്ളിൽ തൃശൂരിലെ മൂന്ന് എ.ടി.എമ്മുകൾ തകർത്ത് 69.43 ലക്ഷം കൊള്ളയടിച്ച് രക്ഷപ്പെട്ട ആറംഗ സംഘത്തെ തമിഴ് നാട് പൊലീസ് കീഴ്പ്പെടുത്തി. ഏറ്റുമുട്ടലിൽ കൊള്ളസംഘത്തിലെ ഒരാൾ വെടിയേറ്റു മരിച്ചു. വെടിയേറ്റ മറ്റൊരാൾ ചികിത്സയിലാണ്. രണ്ടു പൊലീസുകാർക്ക് കുത്തേറ്റു.

കൊള്ള ചെയ്യാൻ സഞ്ചരിച്ച കാർ അടക്കം കണ്ടെയ്നറിലാക്കി രക്ഷപ്പെടുന്നതിനിടെ വഴിവക്കിലെ വാഹനങ്ങളിൽ ഇടിച്ചിട്ടും നിറുത്താതെ പോയതോടെ നാട്ടുകാർ പിന്തുടരുകയും പൊലീസിനെ അറിയിക്കുകയും ചെയ്തതാണ് പിടിയിലാവാൻ കാരണം. റോഡിനു കുറുകെ വാഹനം നിറുത്തിയിട്ട് പൊലീസ് തടയുകയായിരുന്നു.

കണ്ടെയ്നർ ഡ്രൈവറും ഉത്തരേന്ത്യൻ സ്വദേശിയുമായ ജലാലുദ്ദീനാണ് (37) കൊല്ലപ്പെട്ടത്. ഹരിയാന സ്വദേശി അസ്കർ അലിയാണ് (30) വെടിയേറ്റ് ചികിത്സയിൽ. പൽവാൽ സ്വദേശികളായ ഇർഫാൻ, ഷാബിർ ഖാൻ (26), ഷൗക്കീൻ, മുബാറക്ക്, നൂഹ് ജില്ലയിലെ മുഹമ്മദ് ഇക്രാം (42) എന്നിവരാണ് അറസ്റ്റിലായത്. നാമക്കൽ ജില്ലയിലെ കുമാരപാളയത്തിന് സമീപം ദേശീയപാതയിലെ പച്ചംപാളയത്ത് ഇന്നലെ രാവിലെ പത്തേമുക്കാലോടെയായിരുന്നു ഏറ്റുമുട്ടൽ.

ഡ്രൈവർ ജലാലുദ്ദീനും സഹായിയായ അസ്കർ അലിയുമാണ് പൊലീസിനെ ആക്രമിച്ച് ഓടിരക്ഷപെടാൻ ശ്രമിച്ചത്.മറ്റുള്ളവർ കണ്ടെയ്നറിലെ കാറിൽ ആയിരുന്നു. ഇൻസ്‌പെക്ടർ തവമണി, രഞ്ജിത്ത് കുമാർ എന്നിവർക്കാണ് കുത്തേറ്റത്.

രാജസ്ഥാൻ രജിസ്‌ട്രേഷനിലുള്ളതാണ് കണ്ടെയ്‌നർ ലോറി.

പ്രതികളെ പിന്നീട് കേരള പൊലീസിന് കൈമാറും.

#കവർച്ചാ സന്ദേശം വൈകി

അന്തംവിട്ട് പൊലീസ്

മാപ്രാണം: പുലർച്ചെ 2.10

33.9 ലക്ഷം

മാപ്രാണത്ത് പുലർച്ചെ 2.10നാണ് എസ്.ബി.ഐ എ.ടി.എമ്മിൽ ആദ്യ കവർച്ച. വെള്ള കാറിൽ രജിസ്ട്രേഷൻ നമ്പർ മറച്ചാണ് നാലംഗ സംഘം എത്തിയത്. മുഖം തോർത്ത് കൊണ്ട് മറച്ചിരുന്നു.സി.സി.ടി.വി കാമറകൾ സ്‌പ്രേ പെയിന്റ് ഉപയോഗിച്ച് മറച്ചു.ഗ്യാസ് കട്ടർ ഉപയോഗിച്ച് ക്യാഷ് ബോക്സ് തകർത്തു.33.9 ലക്ഷം കൈക്കലാക്കി.

2.32:

ഇരുപത് മിനിട്ട് വൈകിയാണ് ബാങ്ക് അധികൃതർക്ക് കവർച്ചാ സന്ദേശം കിട്ടുന്നത്.പൊലീസിനെ അറിയിക്കുന്നു.

ഷൊർണൂർ റോഡ്:3.07

9.87 ലക്ഷം

15കി.മീ. സഞ്ചരിച്ച് തൃശൂർ നഗരത്തിലെ ഷൊർണൂർ റോഡിലെ എസ്.ബി.ഐ എ.ടി.എമ്മിൽ രണ്ടാം കവർച്ച. 9.87 ലക്ഷം.

3.57:

50 മിനിട്ട് വൈകി 3.57നാണ് സന്ദേശം ബാങ്ക് അധികൃതർക്ക് കിട്ടുന്നത്. പൊലീസ് നെട്ടോട്ടത്തിൽ.

കാേലഴി:3.58

25.65 ലക്ഷം

അഞ്ച് കി.മീറ്റർ അകലെ കോലഴിയിൽ മൂന്നാം കവർച്ച. 25.65 ലക്ഷം കൈക്കലാക്കി. സന്ദേശം കിട്ടുന്നത് 20 മിനിട്ട് വൈകി 4.18ന്

110 കി.മീറ്റർ

കേരളത്തിലൂടെ

കൊള്ള സംഘം മണ്ണുത്തിയിലെത്തി ദേശീയ പാതയിൽ. കണ്ടെയ്നറിലേക്ക് കാറടക്കം മാറ്റിയിരുന്നു. 110 കി.മീറ്റർ സഞ്ചരിച്ചാണ് വാളയാർ അതിർത്തി കടന്നത്.


Source link

Related Articles

Back to top button