ട്രീസ-ഗായത്രി സെമിയിൽ
മകാവു: മകാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ വനിതാ സിംഗിൾസിൽ ഇന്ത്യയുടെ ട്രീസ ജോളി – ഗായത്രി ഗോപിചന്ദ് സഖ്യം സെമിഫൈനലിൽ. മലയാളിയായ ട്രീസയും ഗോപിചന്ദിന്റെ മകൾ ഗായത്രിയും ചേർന്നുള്ള ഇന്ത്യൻ കൂട്ടുകെട്ട് പ്രീക്വാർട്ടറിൽ ചൈനീസ് തായ് പേയിയുടെ ഹു ലിൻ ഹൂയ് – ലോണ്‍ ഹിഹ് യുൻ സഖ്യത്തെയാണ് കീഴടക്കിയത്. സ്കോർ: 21-12, 21-17.
പുരുഷ സിംഗിൾസിൽ കിഡംബി ശ്രീകാന്ത് പരാജയപ്പെട്ടു പുറത്തായി. ഹോങ്കോംഗിന്റെ കാ ലോങ് അൻഗസിനോട് 31 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ ശ്രീകാന്ത് തോൽവി സമ്മതിച്ചു. സ്കോർ: 21-16, 21-12.
Source link