KERALAMLATEST NEWS
പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രതികരണം: വിജയരാഘവൻ
ന്യൂഡൽഹി: ഇടതുപക്ഷ എം.എൽ.എയിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രതികരണമല്ല അൻവറിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും അത് പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു.
ആരോപണങ്ങൾ പാർട്ടിയുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തുകയാണ് വേണ്ടത്. ആ നിലയിൽ ഉന്നയിച്ചാൽ പരിശോധിക്കുകയും തെറ്റു കണ്ടെത്തിയാൽ നടപടിയെടുക്കുകയും ചെയ്യും. സർക്കാറിനോ മുഖ്യമന്ത്രിക്കോ തെറ്റിനെ സംരക്ഷിക്കുന്ന നിലപാടില്ല. പാർട്ടിയെ ദുർബലപ്പെടുത്തുന്നതാണ് ഇത്തരം പ്രതികരണം. ഇപ്പോഴുള്ള പ്രതികരണം പാർട്ടിയെയോ സർക്കാരിനെയോ സഹായിക്കാൻ അല്ല. അൻവറിന്റേത് വെറും അരോപണങ്ങൾ മാത്രമാണ്.
Source link