SPORTS

ദിനേഷ് ച​​ൻ​​ഡി​​മ​​ൽ സൂ​​പ്പ​​റാ​​ക്കി


ഗാ​​ലെ: ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ര​​ണ്ടാം ടെ​​സ്റ്റ് ക്രി​​ക്ക​​റ്റി​​ന്‍റെ ആ​​ദ്യ​​ദി​​നം ദി​​നേ​​ഷ് ച​​ൻ​​ഡി​​മ​​ൽ സൂ​​പ്പ​​റാ​​ക്കി. 208 പ​​ന്ത് നേ​​രി​​ട്ട ച​​ൻ​​ഡി​​മ​​ൽ 15 ഫോ​​റി​​ന്‍റെ അ​​ക​​ന്പ​​ടി​​യോ​​ടെ 116 റ​​ണ്‍​സ് നേ​​ടി. ടെ​​സ്റ്റ് ക​​രി​​യ​​റി​​ൽ ച​​ൻ​​ഡി​​മ​​ലി​​ന്‍റെ 16-ാം സെ​​ഞ്ചു​​റി​​യാ​​ണിത്. ന്യൂ​​സി​​ല​​ൻ​​ഡി​​നെ​​തി​​രാ​​യ ആ​​ദ്യ​​ത്തേ​​തും. ഒ​​ന്നാം​​ദി​​നം അ​​വ​​സാ​​നി​​ക്കു​​ന്പോ​​ൾ ശ്രീ​​ല​​ങ്ക മൂ​​ന്നു വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ൽ 306 എ​​ന്ന ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. ടോ​​സ് നേ​​ടി​​യ ശ്രീ​​ല​​ങ്ക ബാ​​റ്റിം​​ഗ് തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പ​​തും നി​​സാ​​ങ്ക (1) തു​​ട​​ക്ക​​ത്തി​​ലേ പു​​റ​​ത്താ​​യി. എ​​ന്നാ​​ൽ, ദി​​മു​​ത് ക​​രു​​ണ​​ര​​ത്നെ​​യും (46) ച​​ൻ​​ഡി​​മ​​ലും ചേ​​ർ​​ന്ന് ര​​ണ്ടാം വി​​ക്ക​​റ്റി​​ൽ 122 റ​​ണ്‍​സ് കൂ​​ട്ടു​​കെ​​ട്ടു​​ണ്ടാ​​ക്കി. മൂ​​ന്നാം വി​​ക്ക​​റ്റി​​ൽ എ​​യ്ഞ്ച​​ലോ മാ​​ത്യൂ​​സും (78 നോ​​ട്ടൗ​​ട്ട്) ച​​ൻ​​ഡി​​മലും 97 റ​​ണ്‍​സി​​ന്‍റെ കൂ​​ട്ടു​​കെ​​ട്ടും സ്ഥാ​​പി​​ച്ചു. മാ​​ത്യൂ​​സി​​നൊ​​പ്പം കാ​​മി​​ന്ദു മെ​​ൻ​​ഡി​​സാ​​ണ് (51 നോ​​ട്ടൗ​​ട്ട്) ക്രീ​​സി​​ൽ.

ശ്രീ​​ല​​ങ്ക​​യ്ക്കു​​വേ​​ണ്ടി ടെ​​സ്റ്റി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ സെ​​ഞ്ചു​​റി എ​​ന്ന നേ​​ട്ട​​ത്തി​​ൽ നാ​​ലാം സ്ഥാ​​ന​​ത്ത് ച​​ൻ​​ഡി​​മ​​ൽ എ​​ത്തി. കു​​മാ​​ർ സം​​ഗ​​ക്കാ​​ര (38), മ​​ഹേ​​ല ജ​​യ​​വ​​ർ​​ധ​​നെ (34), അ​​ര​​വി​​ന്ദ ഡി​​സി​​ൽ​​വ (20) എ​​ന്നി​​വ​​രാ​​ണ് ച​​ൻ​​ഡി​​മ​​ലി​​നു മു​​ന്നി​​ൽ ഇ​​നി​​യു​​ള്ള​​ത്. മാ​​ത്യൂ​​സ്, ക​​രു​​ണ​​ര​​ത്നെ, അ​​ട്ട​​പ്പ​​ട്ടു, ദി​​ൽ​​ഷ​​ൻ എ​​ന്നി​​വ​​ർ​​ക്കും 16 സെ​​ഞ്ചു​​റി വീ​​ത​​മു​​ണ്ട്.


Source link

Related Articles

Back to top button